മലപ്പുറം: വ്യാജ സ്വര്‍ണ വെള്ളരി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കബളിപ്പിച്ചെടുത്ത സംഘം പിടിയില്‍. സംഘത്തലവന്‍ കൊണ്ടോട്ടി സ്വദേശി കൂനന്‍ വീട് ഹമീദ് (55), പുളിക്കത്തൊടി അൻവർ (31), പാണ്ടിക്കാട് നെൻമിനി സ്വദേശി പിലാക്കൽ സുബ്രമണ്യൻ (58) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
മണ്ണാർക്കാട് സ്വദേശിയെ 620000 രൂപക്ക് വ്യാജ സ്വർണ നിധി നൽകി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. കൊണ്ടോട്ടിയില്‍ നിന്നും ഗൂഡല്ലരിലേക്ക് പോവും വഴിയാണ് ഹമീദ് പിടിയിലായത്. നിരവധി തട്ടിപ്പുകൾ നടത്തി ലക്ഷങ്ങൾ നേടിയതായി പ്രതികൾ പൊലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നും വാങ്ങുന്ന സിം ഉപയോഗിച്ചാണ് ഇവര്‍ ഇരകളെ വീഴ്ത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.