മലപ്പുറം: ജില്ലയിൽ സ്‌കൂളുകളിൽ പാഠപുസ്‌തക വിതരണം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും. 76.75 ശതമാനം പുസ്‌കങ്ങളും ഇതിനകം സ്‌കൂളുകളിലെത്തി. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിൽ നിലവിൽ 691411 വിദ്യാർഥികളാണുള്ളത്. ഒന്നാം തരത്തിൽ 49000ത്തോളം വിദ്യാർഥികൾ അഡ്മിഷൻ നേടി.
ALSO READ:പ്രതിപക്ഷത്തെയും ജനങ്ങള്‍ തലനാഴിര കീറി പരിശോധിക്കട്ടെ: വി.ഡി സതീശൻ
ഹൈടെക് വിദ്യാലയങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, മികച്ച അക്കാദമിക് സൗകര്യം തുടങ്ങി നിരവധി പശ്ചാത്തല വികസന സൗകര്യങ്ങളാല്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് ജില്ലയിലെ പൊതു വിദ്യാലയങ്ങള്‍. അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്ന് നിരവധി വിദ്യാലയങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഹൗസ് ഫുള്ളിലെത്തിയത്.