ETV Bharat / state

ടി ശിവദാസമേനോന് വിടനല്‍കി നാട് ; സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ - ടി ശിവദാസമേനോന്‍റെ സംസ്കാരം നടത്തി

രാവിലെ 10.30ഓടെ പേരക്കുട്ടി നീത ചിതക്ക്‌ തീകൊളുത്തി. മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിലാണ്‌ സംസ്‌കാരം നടത്തിയത്‌

ടി. ശിവദാസമേനോന് വിടനല്‍കി നാട്; സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

author img

By

Published : Jun 29, 2022, 4:27 PM IST

മലപ്പുറം : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍റെ സംസ്‌കാരം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി. രാവിലെ 10.30ഓടെ പേരക്കുട്ടി നീത ചിതക്ക്‌ തീകൊളുത്തി. മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിലാണ്‌ സംസ്‌കാരം നടത്തിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ടി. ശിവദാസമേനോന് വിടനല്‍കി നാട്; സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചൊവ്വാഴ്‌ച രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം. മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ മകളുടെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധി പേരാണ് എത്തിയത്.

Also Read: എന്നും പാലക്കാടിന്‍റെ വിപ്ലവാവേശം, മാഷും സഖാവും പിന്നെ മികച്ച ഭരണാധികാരിയും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സി പി എം നേതാക്കളായ എളമരം കരീം എം പി, പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി ടീച്ചര്‍, മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.