ETV Bharat / state

അമരമ്പലത്ത് 15 ഏക്കറില്‍ സൂര്യകാന്തി വസന്തം

മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് മൂസ എന്ന കര്‍ഷകന്‍ സൂര്യകാന്തി കൃഷിയിറക്കിയിരിക്കുന്നത്.

sunflower  sunflower field malappuram  malappuram amarambalam  amarambalam sunflower field  സൂര്യകാന്തി  മലപ്പുറം  സൂര്യകാന്തി കൃഷി  അമരമ്പലത്തെ സൂര്യകാന്തി കൃഷി
SUNFLOWER FIELD IN MALAPPURAM
author img

By

Published : Jan 2, 2023, 2:38 PM IST

അമരമ്പലത്ത് വണ്ടൂരിലെ സൂര്യകാന്തിപ്പാടം

മലപ്പുറം: അമരമ്പലത്ത് വണ്ടൂരിൽ സൂര്യകാന്തിപ്പാടം പൂത്തുലഞ്ഞു. ചെറുകോട് വെള്ളയൂർ മടത്തിൽ മൂസ, പാട്ടത്തിനെടുത്ത 15 ഏക്കർ സ്ഥലത്താണ് സൂര്യകാന്തി കൃഷി ഇറക്കിയിരിക്കുന്നത്. സൂര്യകാന്തിപ്പാടം പൂത്തുലഞ്ഞതോടെ ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

കർണാടകയിലെ ഗുണ്ടൽപേട്ടിൽ വർഷങ്ങളായി സൂര്യകാന്തികൃഷി ചെയ്യുകയായിരുന്നു മൂസ. ഇവിടെ നിന്നെത്തിച്ച സൂര്യകാന്തി വിത്ത് ഉപയോഗിച്ചാണ് കൃഷി ഇറക്കിയിരിക്കുന്നത്. മണൽ കൂടുതലുള്ള മണ്ണായതിനാൽ സൂര്യകാന്തി കൃഷിക്ക് അനുയോജ്യമാണ്.

മൂന്ന് മാസം കൊണ്ട് വിളവെടുപ്പിന് പാകമായി. പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷിയിറക്കിയത്. അനുയോജ്യമായ മണ്ണും അനുകൂല കാലാവസ്ഥയും വിപണിയും ഉണ്ടായാൽ സൂര്യകാന്തി കൃഷി മലയോരനാട്ടിലും വിജയിപ്പിക്കാമെന്നാണ് കർഷകൻ പറയുന്നത്. പാടശേഖരത്ത് രാത്രിയും പകലും കാവൽ ഏർപ്പെടുത്തിയാണ് പൂക്കൾ സംരക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.