ETV Bharat / state

ബാൻഡ് മേളത്തിൽ വിസ്‌മയം തീർത്ത് ഭിന്നശേഷിക്കാരായ കുട്ടികൾ

author img

By

Published : Jan 5, 2020, 6:07 PM IST

ഇടിവണ്ണ സെന്‍റ് തോമസ് ദേവാലയത്തിൽ നടന്നുവരുന്ന ഇടവക തിരുനാളിൽ പ്രദക്ഷിണത്തിന് ബാൻഡ് മേളം അവതരിപ്പിച്ചത് എമൗസ് വില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ്

ബാൻഡ് മേളം  ഭിന്നശേഷിക്കാരായ കുട്ടികൾ  എമൗസ് വില്ല  മലപ്പുറം  band performance  specially challenged students
ബാൻഡ് മേളത്തിൽ വിസ്‌മയം തീർത്ത് ഭിന്നശേഷിക്കാരായ കുട്ടികൾ

മലപ്പുറം: ബാൻഡ് മേളത്തിൽ വിസ്‌മയം തീർത്ത് തോണിച്ചാൽ എമൗസ് വില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. കഴിഞ്ഞ ആറ് വർഷമായി മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിലെ പെരുന്നാളിന് ഇവര്‍ ബാൻഡ് മേളം അവതരിപ്പിക്കുന്നുണ്ട്. മുപ്പതോളം ക്രിസ്‌തീയ ഗാനങ്ങളാണ് ഇവരുടെ ബാൻഡ് മേളത്തിലൂടെ വിശ്വാസികളുടെ മനസിൽ ഇടം നേടിയത്.

ബാൻഡ് മേളത്തിൽ വിസ്‌മയം തീർത്ത് ഭിന്നശേഷിക്കാരായ കുട്ടികൾ

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചോളം പേരാണ് സംഘത്തിലുള്ളതെന്ന് എമൗസ് വില്ല മാനേജർ ബ്രദർ ജോർജ് പറഞ്ഞു. ഇടിവണ്ണ സെന്‍റ് തോമസ് ദേവാലയത്തിൽ നടന്നുവരുന്ന ഇടവക തിരുനാളിൽ പ്രദക്ഷിണത്തിന് ബാൻഡ് മേളം അവതരിപ്പിച്ചത് എമൗസ് വില്ലയിലെ കുട്ടികളാണ്. രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തിയപ്പോൾ സ്വീകരണ പരിപാടിയില്‍ ബാൻഡ് മേളം അവതരിപ്പിച്ചതിന് കുട്ടികൾക്ക് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു. മുപ്പതോളം പള്ളികളിലും അമ്പതോളം പൊതുപരിപാടികളിലും ഇതിനോടകം ഇവർ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

Intro:ബാന്റ് മേളത്തിൽ വിസ്മയം തീർത്ത് വയനാട തോണിച്ചാൽ എ മൗസ് വില്ലയിലെ ഭിന്നശേഷി കാരായ കുട്ടികൾ,Body:ബാന്റ് മേളത്തിൽ വിസ്മയം തീർത്ത് വയനാട തോണിച്ചാൽ എ മൗസ് വില്ലയിലെ ഭിന്നശേഷി കാരായ കുട്ടികൾ, കഴിഞ്ഞ 6 വർഷമായി മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിലെ പെരുന്നാൾ ദിവസങ്ങളിൽ നടക്കുന്ന ഭക്തി സാന്ദ്രമായ പ്രദക്ഷിണ ങ്ങളിൽ ഇവരുടെ ബാൻറ്റു മേളങ്ങളും ഉണ്ടാക്കും, 30 ഓളം ക്രിസ്തീയ ഗാനങ്ങൾ ഇവരുടെ ബാന്റ് മേളത്തിലൂടെ വിശ്വാസികളുടെ മനസിൽ ഇടം തേടുകയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 15 ഓളം പേരാണ് സംഘത്തിലുള്ളതെന്ന് എമൗസ് വില്ല മാനേജർ ബ്രദർ ജോർജ് പറഞ്ഞു, ഇടിവണ്ണ സെൻറ് തോമസ് ദേവാലയത്തിൽ നടന്നുവരുന്ന ഇടവക തിരുനാളിൽ പ്രദക്ഷിണത്തിന് ബാന്റ് മേളം ഇവരുടേതാണ്, ഇടിവണ്ണയിൽ എത്തിയത് 13 പേർ ഇതിൽ 4 പേർ എ മൗസ് വില്ലയിൽ പഠിച്ച് അവിടെ തന്നെ ജോലി ചെയ്യുന്നവരാണ്, വയനാട്ടിൽ നിന്നും ജയിച്ച ശേഷം തോണിച്ചാലിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ എമൗസ് വില്ലയിലെ ഭിന്നശേഷി കാരായ കുട്ടികളുടെ ബാന്റ് മേളത്തോടെയാണ് സ്ഥികരിച്ചത്, രാഹുൽ ഗാന്ധി പ്രത്യേകം അഭിനന്ദിച്ചാണ് മടങ്ങിയതെന്നും ബ്രദർ ജോർജ്,പറഞ്ഞു 30 ഓളം പള്ളികളിലും, 50 ഓളം പൊതുപരിപാടികളിലും ഇവർ പങ്കെടുത്തു കഴിഞ്ഞു. ത്രിശ്ശൂർ രൂപതയുടെ കീഴിലാണ് എം.എം.ബി ഹൗസുകൾ തുടങ്ങിയത് നിരവധി രൂപതകളിലായി ഇന്ന് ഈ സ്ഥാപനം വ്യാപിച്ചു കഴിഞ്ഞു, ഭിന്നശേഷി കാരായ നിരവധി കുട്ടികൾക്ക് ഇതിലൂടെ വിദ്യാഭ്യാസപരവും സാമുഹ്യപരവും, കലാപരവുമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാന്റ് സംഘത്തിലെ കുട്ടികൾക്ക് ഒരു പരിശീലകനെ വെച്ചിട്ടുണ്ട്, എല്ലാ ദിവസവും മുടങ്ങാതെ പരിശീലനം നൽകി വരുന്നുണ്ട്, കുട്ടികൾ 'ഒരു പാട്ട് പരിശീലിച്ചു വരു പ്പോൾ ചിലപ്പോൾ ഒരു മാസം വരെ സമയമെടുക്കാറുണ്ടെന്ന് അവരുടെ അധ്യാപിക കൂടിയായ സിസ്റ്റർ സിൻസി പറഞ്ഞു. ഇതിനകം ഇവർ 30 പാട്ടുകൾ സ്വന്തമാക്കി കഴിഞ്ഞു, ഇവരുടെ ബാന്റ മേളം കേട്ടു കഴിയുപ്പോൾ കലക്ക് മുന്നിൽ പൊരുതാൻ മനസുണ്ടെക്കിൽ ഭിന്നശേഷി ഒരിക്കലും തടസമല്ലെന്ന് നമ്മുക്ക് ബോധ്യമാകും, തോണിച്ചാൽ എ മൗസ് വില്ലയിലെ ബ്രദർ ജോർജും കുട്ടികളും കൂടുതൽ തിരക്കിലേക്ക് നീങ്ങുകയാണ്
Byt. എമൗസ് വില്ല മാനേജർ ബ്രദർ ജോർജ്Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.