ETV Bharat / state

തിരൂര്‍ ജില്ല ആശുപത്രിയില്‍ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത് - ഡിവൈഎഫ്ഐ

സെപ്‌റ്റംബര്‍ 28ന് എസ്‌എഫ്ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരൂര്‍ ജില്ല ആശുപത്രിയില്‍ വച്ച് യുഡിഎസ്‌എഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

തിരൂര്‍  SFI DYFI workers attack in hospital  SFI DYFI members attacked UDSF members at hospital  SFI  DYFI  UDSF  എസ്എഫ്ഐ  ഡിവൈഎഫ്ഐ  തിരൂര്‍ ജില്ല ആശുപത്രി
തിരൂര്‍ ജില്ല ആശുപത്രിയില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Oct 5, 2022, 7:44 PM IST

മലപ്പുറം: തിരൂര്‍ ജില്ല ആശുപത്രിയില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ മാസം 28ന് രാത്രി 12 മണിയോടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തിരൂര്‍ പോളിടെക്‌നിക് കോളജ് പരിസരത്ത് യുഡിഎസ്എഫ് പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ആശുപത്രിയിലെ ആക്രമണം.

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍

പോളിടെക്‌നിക് പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ എംഎസ്എഫ്, കെഎസ്‌യു വിദ്യാര്‍ഥികൾക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സംഘടിച്ചെത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ അക്രമം അഴിച്ച് വിടുകയായിരുന്നു. കാഷ്വാലിറ്റിക്ക് സമീപത്തെ നിരീക്ഷണ വാര്‍ഡില്‍ രോഗികളുള്‍പ്പെടെ നിരവധി പേരാണ് ഉണ്ടായിരുന്നത്.

അക്രമികളെ നേതാക്കള്‍ എത്തി പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.