ETV Bharat / state

സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം - കാലിക്കറ്റ് സര്‍വകലാശാല

അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി 14 മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെയും ജീവനക്കാരുടെയും തീരുമാനം

self financing college teachers and staff association strike  സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം  self financing college teachers and staff associatio  കാലിക്കറ്റ് സര്‍വകലാശാല
പ്രതിഷേധം
author img

By

Published : Jan 7, 2020, 7:23 AM IST

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള മാനേജ്മെന്‍റ് നീക്കത്തിനെതിരെ സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്‍റ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധം. സമരത്തിന്‍റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി 14 മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെയും ജീവനക്കാരുടെയും തീരുമാനം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളജില്‍ നടന്ന പ്രതിഷേധ പരിപാടി അസോസിയേഷന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ സ്ഥിരമായി ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ സ്ഥിരം നിയമനം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ സര്‍വകലാശാലയില്‍ നടന്നിട്ടുണ്ട്.

സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

Intro:സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധംBody:കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്
സമരത്തിന്റെ ഭാഗമായി സര്‍വ്വകലാശാല തീരുമാനത്തിനെതിരെ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അനുകൂല തീരുമാന മുണ്ടായില്ലെങ്കില്‍ ജനുവരി 14 മുതൽശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെയും ജീവനക്കാരുടെയും തീരുമാനം.
സ്വാശ്രയ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും മാര്‍ച്ച് 31 ന് ശേഷം കരാര്‍ പുതുക്കി നല്‍കാതെ പിരിച്ചുവിടാനുള്ള സര്‍വ്വകലാശാല തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. അഞ്ചു ജില്ലകളിലായി 45 സെന്ററുകളില്‍ ജോലി ചെയ്യുന്ന 500 ഓളം അധ്യാപക-അനധ്യാപക ജീവനക്കാരാണ് സര്‍വ്വകലാശാലയുടെ നിലപാടില്‍ പെരുവഴിയിലാവുക. ജീവനക്കാരെ ഒന്നടങ്കം പരിച്ചുവിടുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ് കോളേജില്‍ നടന്ന പ്രതിഷേധ പരിപാടി അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെ ഉണ്ടായ സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിര ശക്തമായ പ്രതിഷേധം തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സര്‍വ്വകലാശാല ഭരണനിര്‍വഹണ കേന്ദ്രത്തിന് മുന്നില്‍ ജനുവരി 14 മുതല്‍ സമരം സംഘടിപ്പിക്കാനാണ് തീരുമാനം
ബൈറ്റ് ( റിഷാദ് - അധ്യാപകൻ
കാലിക്കറ്റ് യൂനിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് )

സര്‍വ്വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ സ്ഥിരമായി ജോലി ചെയ്തുവരുന്ന ഇത്തരം ജീവനക്കാരുടെ സ്ഥിരം നിയമനം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ മുന്‍പും സര്‍വ്വകലാശാലയില്‍ നടന്നിരുന്നു.Conclusion:പ്രക്ഷോഭത്തിനൊരുങ്ങി സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷൻ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.