ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ചവരെ മതാചാര പ്രകാരം സംസ്കരിക്കാൻ അനുമതി തേടി എസ്.ഡി.പി.ഐ

കൊവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്ന് രോഗം വ്യാപിക്കില്ലെന്ന് ശാസ്‌ത്രീയമായി തെളിഞ്ഞിട്ടുണ്ടെന്ന അവകാശ വാദം ഉന്നയിച്ചാണ് എസ്‌ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിപിഎ ലത്തീഫ് മുഖ്യമന്ത്രിക്കും മലപ്പുറം ജില്ലാ കലക്‌ടര്‍ക്കും നിവേദനം നല്‍കിയത്

sdpi against covid protocol system kerala  covid protocol  sdpi  എസ്‌ഡിപിഐ  മൃതദേഹങ്ങൾ  കൊവിഡ്  എസ്‌ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിപിഎ ലത്തീഫ്
കൊവിഡ് ബാധിച്ച് മരിച്ചവരെ മതാചാര പ്രകാരം സംസ്കരിക്കാൻ അനുമതി തേടി എസ്.ഡി.പി.ഐ
author img

By

Published : May 16, 2021, 4:57 PM IST

മലപ്പുറം: കൊവിഡ് ബാധിച്ച് മരിക്കുന്ന മൃതദേഹങ്ങളോട് പ്രോട്ടോക്കോളിൻ്റെ സങ്കീര്‍ണതയുടെ പേരില്‍ അനാദരവ് കാണിക്കുന്നതായി എസ്‌ഡിപിഐ. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മലപ്പുറം ജില്ലാ കലക്‌ടര്‍ക്കും നിവേദനം നല്‍കി. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളോടും രോഗികളോടും അനാദരവ് കാണിക്കുന്നുവെന്ന ആരോപണം ഉയർന്നതോടെ വിഷയം ചൂണ്ടിക്കാട്ടി എസ്‌ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിപിഎ ലത്തീഫാണ് നിവേദനം സമര്‍പിച്ചത്.

Also Read: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; വീണ്ടും നാലായിരം കടന്ന് മരണം

കൊവിഡ് മൂര്‍ച്ഛിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ പിന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കല്ലാതെ മറ്റാർക്കും അവരെ പരിചരിക്കാനോ കാണാനോ പറ്റില്ലെന്നും മരിച്ച് കഴിഞ്ഞാൽ മൃതദേഹം തുറന്നുപോലും കാണാൻ സാധിക്കാത്തത് വേദനാജനകമാണെന്നും കത്തിൽ പറയുന്നു. മൃതദേഹം മാറ്റി നൽകുന്നത് പോലുള്ള സാഹചര്യം പോലും ഉണ്ടായതായും കത്തിൽ ആരോപിക്കുന്നു.

മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മൃതദേഹ സംസ്‌കരണത്തിന് പ്രത്യേകം ചടങ്ങുകളും ആചാരങ്ങളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതിനാൽ തന്നെ മൃതദേഹം ബന്ധുക്കൾക്ക് കാണാനും മത ആചാര പ്രകാരം സംസ്‌കരിക്കാനും അനുവാദം നൽകണമെന്നും അതിന് വേണ്ട മുൻ കരുതലുകളും മറ്റ് പ്രോട്ടോക്കോളുകളും പാലിക്കാൻ ബന്ധുക്കൾ സന്നദ്ധരാണെന്നും നിവേദനത്തിലൂടെ അറിയിച്ചു.

കൊവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്ന് രോഗം വ്യാപിക്കില്ലെന്ന് ശാസ്‌ത്രീയമായി തെളിഞ്ഞിട്ടുണ്ടെന്നും കത്തിൽ എസ്‌ഡിപിഐ അവകാശപ്പെട്ടു. 2020 സപ്‌തംബറില്‍ കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ മൃതശരീരത്തോട് ആദരവ് കാണിക്കണമെന്നും മതപരവും സംസ്‌കാരപരമായ പാരമ്പര്യവും ബഹുമാനിക്കണമെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ളതായും അതിനാൽ ആവശ്യങ്ങൾ നിറവേറ്റാൽ സർക്കാർ തയാറാകണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.