ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; അധ്യാപകന്‍ അറസ്റ്റില്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളില്‍ വച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്ന് വിദ്യാര്‍ഥി പൊലീസില്‍ മൊഴി നല്‍കി.

author img

By

Published : Oct 25, 2022, 7:47 PM IST

പന്ത്രണ്ടു വയസ്സുകാരൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ  പ്രകൃതി വിരുദ്ധ പീഡനം  ആണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം  unatural torture  school teacher arrested in unatural torture  Malappuram news updates  pocso case in malappuram
പീഡന കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ അസൈനാര്‍(42)

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ അസൈനാറാണ്(42) അറസ്റ്റിലായത്. ഇന്നാണ് (ഒക്‌ടോബര്‍ 25) ഇയാളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.

നിലമ്പൂരിലെ ഗവണ്‍മെന്‍റ് സ്‌കൂളിലെ അധ്യാപകനാണ് അസൈനാര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭീഷണിപ്പെടുത്തി സ്‌കൂളില്‍ വച്ച് ഇയാള്‍ കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയിട്ടുണ്ട്. വിദ്യാര്‍ഥി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.