മലപ്പുറം: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാല്‍ലക്ഷം വരുന്ന ആരാധകരെ നിരാശരാക്കാതെ കേരളം. സന്തോഷ് ട്രോഫിയിൽ കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്ത കേരളം മിന്നും ജയം സ്വന്തമാക്കി. ഇരു ടീമുകളുടെയും കരുത്തുറ്റ പ്രതിരോധ നിരയുടെ പോരാട്ടം കണ്ട മത്സരത്തിൽ പകരക്കാരായി കളത്തിലെത്തിയ നൗഫൽ, ജെസിന്‍ എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്.
![santosh trophy kerala beat west bengal സന്തോഷ് ട്രോഫി 2022 Kerala beat west Bengal in Santosh trophy by two goals സന്തോഷ് ട്രോഫി: ബംഗാളിനോട് മമതയില്ലാതെ കേരളം, ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമത് santosh trophy updates kerala santosh trophy news updates പകരക്കാരായി കളത്തിലെത്തിയ നൗഫൽ, ജെസിന്‍ എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്. ജയത്തോടെ കേരളം പോയിന്‍റ് പട്ടികയിൽ ഒന്നാമത് കേരളം vs ബംഗാൾ kerala vs west bengal](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-01-19-04-22-shathoshtrophy-10006_19042022044002_1904f_1650323402_32.jpg)
ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. മധ്യനിരയിൽ ഇരു ടീമുകളും തമ്മിൽ കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ പലപ്പോഴും മുൻതൂക്കം കേരളത്തിനായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ നിരന്തരം ബംഗാൾ ഗോൾമുഖത്തേക്ക് കേരളം ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. കേരളത്തിനായി അര്‍ജ്ജുന്‍ ജയരാജ് എടുത്ത ഫ്രീകിക്ക് ബംഗാൾ ഗോള്‍മുഖത്ത് അപകടം സൃഷ്‌ടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.
![santosh trophy kerala beat west bengal സന്തോഷ് ട്രോഫി 2022 Kerala beat west Bengal in Santosh trophy by two goals സന്തോഷ് ട്രോഫി: ബംഗാളിനോട് മമതയില്ലാതെ കേരളം, ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമത് santosh trophy updates kerala santosh trophy news updates പകരക്കാരായി കളത്തിലെത്തിയ നൗഫൽ, ജെസിന്‍ എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്. ജയത്തോടെ കേരളം പോയിന്‍റ് പട്ടികയിൽ ഒന്നാമത് കേരളം vs ബംഗാൾ kerala vs west bengal](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-01-19-04-22-shathoshtrophy-10006_19042022044002_1904f_1650323402_91.jpg)
ആദ്യ പകുതിയുടെ അധികസമയത്ത് ബോക്‌സിന് പുറത്തുനിന്നും ജിജോ ജോസഫിന്‍റെ ലോങ്ങ് റേഞ്ചർ ലക്ഷ്യം കാണാതെ പുറത്ത് പോയി. മറുവശത്ത് പഞ്ചാബിനെതിരെ ഗോൾ കണ്ടെത്തിയ ശുബം ഭോവ്ശിക്കിന്‍റെ വേഗത കേരള പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്തിയെങ്കിലും ഗോൾകീപ്പർ മിഥുൻ രക്ഷകനായി. ഫർദിൻ അലി മുല്ലയും ബംഗാളിനായി അവസരങ്ങൾ ഉണ്ടാക്കി.
![santosh trophy kerala beat west bengal സന്തോഷ് ട്രോഫി 2022 Kerala beat west Bengal in Santosh trophy by two goals സന്തോഷ് ട്രോഫി: ബംഗാളിനോട് മമതയില്ലാതെ കേരളം, ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമത് santosh trophy updates kerala santosh trophy news updates പകരക്കാരായി കളത്തിലെത്തിയ നൗഫൽ, ജെസിന്‍ എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്. ജയത്തോടെ കേരളം പോയിന്‍റ് പട്ടികയിൽ ഒന്നാമത് കേരളം vs ബംഗാൾ kerala vs west bengal](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-01-19-04-22-shathoshtrophy-10006_19042022044002_1904f_1650323402_673.jpg)
എന്നാല്‍ രണ്ടാം പകുതിയില്‍ കേരളം വരുത്തിയ മാറ്റങ്ങള്‍ വിജയത്തില്‍ നിര്‍ണായകമായി. കേരളത്തിന്‍റെ രണ്ട് ഗോളുകള്‍ നേടിയതും പകരക്കാരായി ഇറങ്ങിയ താരങ്ങളായിരുന്നു. 84-ാം മിനിറ്റിൽ കേരളം കാത്തിരുന്ന ഗോൾ പിറന്നു. ക്യാപ്റ്റൻ ജിജോ ജോസഫ് നൽകിയ പാസിൽ പകരക്കാനായി ഇറങ്ങിയ നൗഫൽ ഗോൾ കണ്ടെത്തി.
![santosh trophy kerala beat west bengal സന്തോഷ് ട്രോഫി 2022 Kerala beat west Bengal in Santosh trophy by two goals സന്തോഷ് ട്രോഫി: ബംഗാളിനോട് മമതയില്ലാതെ കേരളം, ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമത് santosh trophy updates kerala santosh trophy news updates പകരക്കാരായി കളത്തിലെത്തിയ നൗഫൽ, ജെസിന്‍ എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്. ജയത്തോടെ കേരളം പോയിന്‍റ് പട്ടികയിൽ ഒന്നാമത് കേരളം vs ബംഗാൾ kerala vs west bengal](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-01-19-04-22-shathoshtrophy-10006_19042022044002_1904f_1650323402_869.jpg)
ALSO READ: സന്തോഷ് ട്രോഫി : മേഘാലയയ്ക്ക് വിജയത്തുടക്കം ; തുടർച്ചയായ രണ്ടാം തോൽവിയിൽ മങ്ങലേറ്റ് രാജസ്ഥാന്‍
ഇഞ്ച്വറി സമയത്തിന്‍റെ ആദ്യ മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നു ബംഗാൾ താരത്തിന്‍റെ ഗോളെന്നുറച്ച ഹെഡർ ഗോൾകീപ്പർ മിഥുൻ അവിശ്വസിനീയമായ ഡൈവിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ അധിക സമയത്തിന്‍റെ മൂന്നാം മിനിറ്റിൽ ജെസിൻ കേരളത്തിനായി രണ്ടാം ഗോൾ കണ്ടെത്തി. കൗണ്ടർ അറ്റാക്കിൽ നിന്നും ബംഗാൾ താരത്തിൽ നിന്നു ബോൾ പിടിച്ചെടുത്ത സഹീഫ് ഒരുക്കിയ അവസരം ജെസിന്‍ കൃത്യമായി വിനിയോഗിക്കുകയായിരുന്നു.
![santosh trophy kerala beat west bengal സന്തോഷ് ട്രോഫി 2022 Kerala beat west Bengal in Santosh trophy by two goals സന്തോഷ് ട്രോഫി: ബംഗാളിനോട് മമതയില്ലാതെ കേരളം, ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമത് santosh trophy updates kerala santosh trophy news updates പകരക്കാരായി കളത്തിലെത്തിയ നൗഫൽ, ജെസിന്‍ എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്. ജയത്തോടെ കേരളം പോയിന്‍റ് പട്ടികയിൽ ഒന്നാമത് കേരളം vs ബംഗാൾ kerala vs west bengal](https://etvbharatimages.akamaized.net/etvbharat/prod-images/kl-mpm-01-19-04-22-shathoshtrophy-10006_19042022044002_1904f_1650323402_495.jpg)
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്‍റുമായി കേരളമാണ് ഗ്രൂപ്പില്‍ ഒന്നാമത്. മേഘാലയയുമായി ബുധനാഴ്‌ചയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. അതില്‍ വിജയിച്ചാല്‍ കേരള സെമി ഉറപ്പിക്കും.