ETV Bharat / state

മലപ്പുറത്തെ വിവധ താലൂക്കുകളിൽ 'സാന്ത്വന സ്‌പർശം' അദാലത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രിമാരായ കെ.ടി ജലീൽ ,എ കെ ശശീന്ദ്രൻ ,ടി പി രാമകൃഷ്ണൻ, ഗവൺമെന്‍റ് സെക്രട്ടറി ഷാജഹാൻ, ജില്ലാ കലക്ടർ എന്നിവർ പങ്കെടുക്കും

Santhvana Sparsham  കെ.ടി ജലീൽ  മലപ്പുറം  സാന്ത്വന സ്‌പർശം
മലപ്പുറത്തെ വിവധ താലൂക്കുകളിൽ 'സാന്ത്വന സ്‌പ ർശം' അദാലത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി
author img

By

Published : Feb 3, 2021, 10:01 PM IST

മലപ്പുറം: കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒമ്പതിന് കൊണ്ടോട്ടി മേലങ്ങാടി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. മൂന്ന് മന്ത്രിമാരും കലക്ടറും പങ്കെടുക്കുന്ന അദാലത്തിൽ അന്നേ ദിവസവും പരാതി സ്വീകരിക്കും.

ഇതിന്‍റെ ഭാഗമായി കൊണ്ടോട്ടി നഗരസഭയിൽ മുന്നൊരുക്ക യോഗം ചേർന്നു. ഓൺലൈനിൽ പരാതി സ്വീകരിക്കുന്ന സമയം അവസാനിച്ചിട്ടുണ്ടെങ്കിലും അന്നേ ദിവസം നേരിട്ടും പരാതി സ്വീകരിക്കും. മന്ത്രിമാരായ കെ.ടി ജലീൽ ,എ കെ ശശീന്ദ്രൻ ,ടി പി രാമകൃഷ്ണൻ, ഗവൺമെന്‍റ് സെക്രട്ടറി ഷാജഹാൻ, ജില്ലാ കലക്ടർ എന്നിവർ പങ്കെടുക്കും.

രണ്ടായിരം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിക്ക് അന്നേ ദിവസം കൊണ്ടോട്ടിയിൽ പ്രത്യേക ട്രാഫിക്ക് പരിഷ്കരണം ഉണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം എല്ലാ വിധ സൗകര്യവും ഒരുക്കുമെന്നും അദാലത്ത് പരമാവധി പൊതു ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കൊണ്ടോട്ടി തഹസിൽദാർ പി ചന്ദ്രൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.