മലപ്പുറം: എൽഡിഎഫ് പ്രവേശനം കട്ടർ റോഡിൽ നിന്നും ടാറിട്ട റോഡിലേക്ക് എത്തിയതുപോലെയെന്ന് കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി റോഷി അഗസ്‌റ്റ്യൻ എം.എൽ.എ. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കൻ കേരളത്തിലും മധ്യതിരുവതാംകൂറിലും എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും റോഷി അഗസ്‌റ്റ്യൻ എം.എൽ.എ പറഞ്ഞു.
യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ നിന്ന ജോസഫ് പക്ഷം മലപ്പുറം ജില്ലയിൽ ഉൾപ്പെടെ സ്വതന്ത്രൻമാരായി അലഞ്ഞ് നടക്കുകയാണ് ഘടകകക്ഷികളെ മാന്യമായി പരിഗണിക്കുന്നത് ഇടതുപക്ഷമാണ്. 2019ലെ വിജയം യു.ഡി.എഫ് ആവർത്തിക്കുമെന്ന ആര്യാടൻ മുഹമ്മദിന്റെയും, പി.കെ.കുഞ്ഞാലിക്കുട്ടിയും അവകാശവാദം അവർക്ക് തെറ്റിയതാണ് എൽ.ഡി.എഫിനാണ് ചരിത്ര വിജയം ഉണ്ടാവുകയെന്ന് അവർക്ക് വ്യക്തമായി അറിയാമെന്നും റോഷി അഗസ്റ്റ്യൻ പറഞ്ഞു.