ETV Bharat / state

ദുരിതം കണ്ടറിഞ്ഞ് എംപിയും സംഘവും; മുണ്ടേരി വാണിയംപുഴ കോളനിക്ക് സഹായം - ramya haridas mp news

നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിന്‍റെ നേതൃത്വത്തില്‍ ഓൺലൈൻ പഠനത്തിന് ആവശ്യമായ ടെലിവിഷനും ഡിടിഎച്ചും സോളാര്‍പാനലും നല്‍കി. പഠനകേന്ദ്രം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. കോളനിക്കാര്‍ക്ക് വസ്ത്രങ്ങളും പുതപ്പുകളും, മാസ്‌ക്കുകളും വിതരണം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

മുണ്ടേരി വാണിയംപുഴ കോളനി  മലപ്പുറം കോളനി വാർത്ത  രമ്യ ഹരിദാസം എംപി  munderi vaniyampuzha colony  malappuram colony news  ramya haridas mp news  ramya haridas mp visits vaniyampuzha colony
ദുരിത ജീവിതവുമായി മുണ്ടേരി വാണിയംപുഴ കോളനി നിവാസികൾ; സഹായമെത്തിച്ച് രമ്യ ഹരിദാസ് എംപി
author img

By

Published : Jun 28, 2020, 7:28 PM IST

മലപ്പുറം: കഴിഞ്ഞ പ്രളയത്തില്‍ വീടും കൃഷിടിയിടവും ഒലിച്ചുപോയി ഉൾവനത്തിലേക്ക് കാടുകയറിയ മുണ്ടേരി വാണിയംപുഴ കോളനി നിവാസികൾക്ക് അപ്രതീക്ഷിത ആശ്വാസം. ഓൺലൈൻ പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തിനായി കോളനിയിലെത്തിയ ആലത്തൂർ എംപി രമ്യ ഹരിദാസിനോട് കോളനിവാസികൾ ദുരിതം വിവരിച്ചു. ഉടൻ തന്നെ എംപി എഡിഎമ്മിനെയും ഐടിഡിപി പ്രൊജക്ട് ഓഫീസറെയും ഫോണില്‍ വിളിച്ച് താല്‍ക്കാലിക ഷെഡുകളും സോളാര്‍ വിളക്കുകളും ശുചിമുറികളും ഒരുക്കാൻ ആവശ്യപ്പെട്ടു. പ്രളയത്തിൽ ചാലിയാറും വാണിയംപുഴയും ഗതിമാറിയൊഴുകിയതോടെ നൂറോളം കുടുംബങ്ങളാണ് ഇവിടെ കാടുകയറിയത്.

ദുരിതത്തില്‍ മുണ്ടേരി വാണിയംപുഴ കോളനി നിവാസികൾ; സഹായവുമായി രമ്യ ഹരിദാസ് എംപി

ചാലിയാറിന് കുറുകെ കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലവും വീടുകളും കൃഷിയിടവും പൂർണമായും നശിച്ചു. കാട്ടില്‍ പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡിലാണ് ഇവരുടെ താമസം. ആന ശല്യം രൂക്ഷമായതിനാല്‍ രാത്രിയില്‍ മരത്തിനു മുകളില്‍ കെട്ടിയ ഏറുമാടങ്ങളില്‍ താമസിക്കും. നാല് ഏറുമാടങ്ങളാണ് മരത്തിന് മുകളില്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നത്. സത്രീകളും കുട്ടികളും പ്രായം ചെന്നവരുമെല്ലാം ഏറെ ബുദ്ധിമുട്ടിയാണ് ഏറുമാടത്തില്‍ കയറുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ഇവർക്കില്ല.

നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിന്‍റെ നേതൃത്വത്തില്‍ ഓൺലൈൻ പഠനത്തിന് ആവശ്യമായ ടെലിവിഷനും ഡിടിഎച്ചും സോളാര്‍പാനലും നല്‍കി. പഠനകേന്ദ്രം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. കോളനിക്കാര്‍ക്ക് വസ്ത്രങ്ങളും പുതപ്പുകളും, മാസ്‌ക്കുകളും വിതരണം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി സുഗതന്‍, ജില്ലാ പഞ്ചായത്തംഗം ഒ.ടി ജെയിംസ്, കെപിസിസി എക്‌സിക്യൂട്ടിവ് അംഗം വി.എസ് ജോയി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.ആര്‍ പ്രകാശ്, റുബീന ബീഗം, എ.ഉമൈത്ത്, കെ ഷറഫുന്നീസ, അബ്ദു കുന്നുമ്മൽ, ലക്ഷ്‌മി എട്ടപ്പാറ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.