മലപ്പുറം: പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത് മനുഷത്വരഹിതമായ നിലപാടെന്ന് രമ്യാ ഹരിദാസ് എം.പി. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പ്രവാസികളെ തുടക്കത്തിൽ തന്നെ നാട്ടിലെത്തിച്ചിരുന്നെങ്കിൽ നിരവധി ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കാര്യത്തിൽ തീർത്തും മനുഷത്വരഹിതമായ നിലപാടുകളാണ് സ്ഥീകരിച്ചത്. പ്രവാസികളുടെ ജീവിതം പോലെ തന്നെ പ്രവാസികളുടെ കുടു:ബങ്ങളും ഏറെ പ്രയാസത്തിലാണ്. നിരവധി പ്രവാസികളുടെ ഫോൺ കോളുകളാണ് താൻ ഉൾപ്പെടെയുള്ള എം.പി.മാരുടെ ഫോണുകളിലേക്ക് വരുന്നത്. പ്രവാസികളോട് കൂടുതൽ മനുഷത്വപരമായ നിലപാട് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് മനുഷത്വരഹിതമെന്ന് രമ്യാ ഹരിദാസ് എം.പി - രമ്യാ ഹരിദാസ് എം.പി
പ്രവാസികളെ തുടക്കത്തിൽ തന്നെ നാട്ടിലെത്തിച്ചിരുന്നെങ്കിൽ നിരവധി ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു.