ETV Bharat / state

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവിട്ട് റമീസ് മുഹമ്മദ് - വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്

rameez mohammad releases variyan kunnathu kunjahammed hajis rare photo  rameez mohammad  variyan kunnathu kunjahammed haji  variyan kunnathu kunjahammed hajis rare photo  variyan kunnathu kunjahammed haji photo  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവിട്ട് റമീസ് മുഹമ്മദ്  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  റമീസ് മുഹമ്മദ്
മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവിട്ട് റമീസ് മുഹമ്മദ്
author img

By

Published : Oct 29, 2021, 10:54 PM IST

മലപ്പുറം : മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. അദ്ദേഹത്തിന്‍റെ യഥാർഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനവും മലപ്പുറത്ത് നടന്നു.

തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തകം പ്രകാശനം ചെയ്തത് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയ ശേഷമാണ് വാരിയംകുന്നന്‍റെ യഥാർഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞു.

ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്‌ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്‍റെ ചിത്രമാണെന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:'മുഖ്യമന്ത്രി ഉറപ്പുനല്‍കി' ; മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതുമായി മുന്നോട്ടെന്ന് കെ രാജന്‍

കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. അവർ തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്‍റെ നിർബന്ധമായിരുന്നു.

വല്യുപ്പാന്‍റെ ചിത്രം കണ്ടപ്പോൾ സന്തോഷത്തേക്കാളേറെ സങ്കടമാണുണ്ടായതെന്നും അദ്ദേഹത്തെ കാണാൻ പറ്റിയത് തന്നെ ഭാഗ്യമായാണ് കരുതുന്നതെന്നും പുസ്തകം പ്രകാശനം ചെയ്‌ത് പേരമകൾ ഹാജറ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയിൽ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നന്‍റെ ചരിത്രം മുത്തച്ഛൻ പറഞ്ഞറിയാമെന്ന് ഹാജറ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.