മലപ്പുറം: പ്രളയത്തിൽ മണ്ണിടിഞ്ഞ സ്ഥലത്ത് സ്വകാര്യ വ്യക്തി മണ്ണിടിക്കുന്നതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ് 8നുണ്ടായ പ്രളയത്തിൽ വ്യാപകമായി മണ്ണിടിഞ്ഞ് അപകടവസ്ഥയിൽ നിൽക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ ആനമറിചെക്കു പോസ്റ്റിന് മുൻവശത്താണ് അധികൃതരെ വെല്ലുവിളിച്ച് സ്വകാര്യ വ്യക്തി മണ്ണെടുക്കുന്നത്. ഇടിഞ്ഞ സ്ഥലം സൈഡ് കെട്ടി സംരക്ഷിക്കാനാണെന്നാണ് ഉടമയുടെ വാദം. ഏതു സമയവും ഇവിടെ മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ഈ ഭാഗത്ത് മണ്ണെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വാർഡ് അംഗം പി. ഹക്കീം പറഞ്ഞു.
സ്ഥലം ഉടമ എല്ലാ വർഷവും ഇവിടെ നിന്നും മണ്ണെടുക്കുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ പ്രളയത്തിൽ മണ്ണ് ഇടിഞ്ഞ് രണ്ടു പേർ വഴിക്കടവിൽ മരിച്ചിരുന്നു. നിലമ്പൂർ താലൂക്കിൽ അനധികൃതമായി പാടം നികത്തുന്നതും, മണ്ണിടിക്കുന്നതും സർവസാധാരണമാണ്. സ്ഥലം ഉടമ എല്ലാ വർഷവും ഇവിടുന്ന് മണ്ണെടുക്കുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ പ്രളയത്തിൽ മണ്ണ് ഇടിഞ്ഞ് രണ്ടു പേർ വഴിക്കടവിൽ മരിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ നിലമ്പൂർ താലൂക്കിലെ ഭൂരിഭാഗം വില്ലേജ് ഓഫീസുകളിൽ കഴിഞ്ഞ വർഷം പോലീസ് വിജിലെൻസ് പരിശോധനയും നടന്നിരുന്നു.