ETV Bharat / state

താനൂരിൽ പൊലീസ് കൺട്രോൾ റൂം തുറക്കും

പ്രതിയെ സംഘം ചേർന്ന് മോചിപ്പിച്ച സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് കൺട്രോൾ റൂം തുറക്കുന്നത്

മലപ്പുറം  malappuaram  പൊലീസ് കൺട്രോൾ റൂം  താനൂരിൽ  police control room
താനൂരിൽ പൊലീസ് കൺട്രോൾ റൂം തുറക്കും
author img

By

Published : Jun 15, 2020, 7:32 PM IST

മലപ്പുറം: ഈ മാസം അവസാനത്തോടെ താനൂരിൽ പൊലീസ് കൺട്രോൾ റൂം തുറക്കും. പ്രതിയെ സംഘം ചേർന്ന് മോചിപ്പിച്ച സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് കൺട്രോൾ റൂം തുറക്കുന്നത്. കൺട്രോൾ റൂമിലേക്കായി 40 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. താനൂർ പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള സർക്കിൾ ഓഫീസിൻ്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായാൽ ഉടൻ അവിടെ കൺട്രോൾ റൂം തുടങ്ങാനാണ് തീരുമാനം.

10 ലക്ഷം രൂപ ചെലവിലുള്ള ഓഫീസ് നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കൺട്രോൾ റൂം സജ്ജമാകുന്നതോടെ തീരദേശ മേഖലയിൽ ഉൾപ്പെടെ കൂടുതൽ ശക്തമായ പൊലീസ് സാന്നിധ്യം നിലവിൽ വരും. ക്രമസമാധാന പാലനത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്ന പൊലീസിന് നേരെയുള്ള അതിക്രമം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും പ്രതികളെ വിട്ടു വീഴ്ച്ചയില്ലാതെ നേരിടുമെന്നും വി അബ്ദുറഹ്മാൻ എംഎൽഎ പറഞ്ഞു.
താനൂർ തീരദേശത്ത് കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് വധശ്രമക്കേസ് പ്രതിയെ ജീപ്പിൽ നിന്നും ഇറക്കിക്കൊണ്ടുപോയിരുന്നു. ട്രോമ കെയർ പ്രവർത്തകൻ ജാബിറിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെയാണ് ഒരു സംഘമാളുകൾ പൊലീസ് ജീപ്പിൽ നിന്ന് ഇറക്കി കൊണ്ടുപോയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.