ETV Bharat / state

ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

author img

By

Published : Dec 15, 2020, 12:56 PM IST

മലപ്പുറം കേരളത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന ജില്ലയല്ല. മലപ്പുറം ലീഗ് ‌തൂത്തുവാരുമെന്ന് കോടിയേരി സമ്മതിച്ചുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

PK Kunjalikutty MP  Election  മലപ്പുറം  തദ്ദേശതെരഞ്ഞെടുപ്പ്  ബി.ജെ.പി  നിഷ്‌പക്ഷ അന്വേഷണം  എസ്.വി പ്രദീപിൻ്റെ മരണം  ഭരണവിരുദ്ധ വികാരം  പി.കെ.കുഞ്ഞാലിക്കുട്ടി
ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഉയർന്ന പോളിങ് യു.ഡി.എഫിന് അനുകൂലമാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മലപ്പുറം കേരളത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന ജില്ലയല്ല. മലപ്പുറം മുസ്ലിം ലീഗ്‌ തൂത്തുവാരുമെന്ന് കോടിയേരി സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമുന്നണിയായി കാണാൻ മാത്രം ബി.ജെ.പി ശക്തമല്ലെന്നും മലപ്പുറം ജില്ലയിൽ യു.ഡി.എഫിനുള്ള ശക്തി കണ്ണുരിൽ എൽ.ഡി.എഫിനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിൽ എതിരാളികളെ അക്രമം കൊണ്ട് സി.പി.എം ഓടിക്കുന്നു. മാധ്യമ പ്രവർത്തകർ തുടർച്ചയായി മരണപ്പെടുന്നു. എസ്.വി പ്രദീപിൻ്റെ മരണത്തിൽ ദുരൂഹതയുണ്ട്. നിഷ്‌പക്ഷ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.