മലപ്പുറം: പിണറായി സര്‍ക്കാറിന്‍റെ പ്രതികാര രാഷ്ട്രീയ നിലപാട് കേരളം തള്ളുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. യുഡിഎഫിന്‍റെ 12 എംഎല്‍എമാര്‍ ജയിലിൽ അടയ്ക്കപ്പെടുമെന്ന പ്രസ്‌താവന നടത്തുന്ന സിപി എം ആക്‌ടിംഗ് സെക്രട്ടറിയാണോ കേരളത്തിന്‍റെ ഡിജിപിയെന്നും പി.കെ ബഷീര്‍ ചോദിച്ചു. ചാലിയാറില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികാര ബുദ്ധിയാണ് പിണറായിക്കുള്ളത്. ഇത്തരം പ്രതികാര രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും പി കെ ബഷീര്‍ പറഞ്ഞു. ഭവന രഹിതര്‍ക്ക് വീട്, ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്‍റ് ഭൂമി എന്നെല്ലാം പ്രഖ്യാപിച്ച സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ല. കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കാനായി ഖജനാവില്‍ നിന്ന് കോടികളാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നും എം.എല്‍.എ ആരോപിച്ചു.
മൊടവണ്ണ പാലത്തിനെതിരെ രംഗത്തുവന്നത് ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റാണ്. ചാലിയാര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് കൂടുതല്‍ ഫണ്ട് അനുവദിച്ചത് എം.എല്‍.എ ഫണ്ടില്‍ നിന്നാണ്. ഫണ്ട് അനുവദിക്കാന്‍ ലീഗ് നേതാക്കളുടെ കത്ത് വേണമന്നെ് പറയാന്‍ ഞാന്‍ സിപിഎമ്മുകാരെപ്പോലെയല്ലെന്നും ഫണ്ട് അനുവദിക്കുന്നതില്‍ ഒരു വേര്‍തിരിവും കാണിച്ചിട്ടില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്നും എം.എല്‍.എ പറഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലും ജില്ലയിലെ 95 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ഭരണത്തിലേറുമെന്നും പി കെ ബഷീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.