മലപ്പുറം: ഇടതുപക്ഷത്തിന്‍റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളത്രയും ശരിവെക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ രാജിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. അവധിയാണെന്ന കോടിയേരിയുടെ വിശദീകരണം ജനം വിശ്വസിക്കാന്‍ പോകുന്നില്ല. പുതിയ വിവാദങ്ങളുടെ പശ്ചാതലത്തില്‍ ഇതു കുറ്റബോധത്തിന്‍റെ അടിസ്ഥാനത്തിലുള്ള രാജിയായേ ജനം കാണു.
മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും കോടിയേരിയുടെ അതേ പാത പിന്തുടരേണ്ടിവരും. അല്ലെങ്കില്‍ ജനം എതിരായി വിധിയെഴുതും. എല്‍ഡിഎഫ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയം മുന്നില്‍ കാണുകയാണ്. യുഡിഎഫിനെതിരെ കേസുകള്‍ സൃഷ്‌ടിച്ചെടുത്ത് നേതാക്കളെ അറസ്റ്റ് ചെയ്‌തു വാര്‍ത്ത ഉണ്ടാക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. വലിയ വിവാദങ്ങളാണ് സിപിഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനെയും പിടികൂടിയിരിക്കുന്നതെന്നും ഇടതുപക്ഷത്തെപ്പോലെ യുഡിഎഫ് നേതാക്കള്‍ അധികാര ദുര്‍വിനിയോഗം നടത്തി വിവാദങ്ങളില്‍ പെട്ടിട്ടില്ലന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.