മലപ്പുറം: കാളികാവ് പഞ്ചായത്ത് സെക്രട്ടറി ലീവെടുത്തതിനെ തുടർന്ന് പൂങ്ങോട് നാലു സെന്‍റ് കോളനിയിലെ ഭൂരഹിതർക്കുള്ള കൈവശരേഖ വിതരണം മുടങ്ങി. സംഭലത്തിൽ പ്രതിഷേധവുമായി യുഡ്എഫ് രംഗത്തെത്തി. വ്യക്തിപരമായ കാരണം കൊണ്ട് ലീവ് എടുക്കുകയാണെന്ന് അറിയിച്ച് സെക്രട്ടറി പഞ്ചായത്ത് ഓഫീസിലേക്ക് കത്തയച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ ഫോൺ ഓഫായിരുന്നെന്നും ഭൂരഹിതർക്കുള്ള കൈവശരേഖ വിതരണം മുടക്കാൻ സെക്രട്ടറി ബോധപൂർവ്വം ലീവെടുത്തതാണെന്നും യുഡിഎഫ് ആരോപിച്ചു.
പഞ്ചായത്ത് സെക്രട്ടറി രാഷ്ട്രീയ മുതലെടുപ്പുകാർക്കൊപ്പമാണെന്നും ആരോപണമുണ്ട്. 45 കുടുംബങ്ങൾക്കാണ് ഭൂരേഖ നൽകേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ആശുപത്രി ഉദ്ഘാടനവും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.