ETV Bharat / state

ട്രൂനാറ്റ് വന്നു: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനാ ഫലം വേഗത്തിലാകും - അടിയന്തര ശസ്ത്രക്രിയ

രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പ്രധാനമായും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരുടെയും കോവിഡ് ലക്ഷണങ്ങളുള്ളതോ കേരളത്തിന് പുറത്ത് നിന്ന് എത്തുന്നതോ ആയ ഗര്‍ഭിണികളുടെയും സ്രവ പരിശോധനയ്ക്കാണ് ട്രൂനാറ്റ് ഉപയോഗിക്കുന്നത്.

മഞ്ചേരി മെഡിക്കല്‍ കോളജ്  കൊവിഡ്  കൊവിഡ് 19  പരിശോധനാ ഫലം  ട്രൂനാറ്റ്  Manjeri Medical College  Will be fast  അടിയന്തര ശസ്ത്രക്രിയ  ശ്രവ പരിശോധന
മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനാ ഫലം വേഗത്തിലാകും
author img

By

Published : May 31, 2020, 5:58 PM IST

മഞ്ചേരി: മെഡിക്കല്‍ കോളജിലെ കോവിഡ് ലാബില്‍ സാമ്പിള്‍ പരിശോധനാ ഫലം ഇനി വേഗത്തില്‍ ലഭ്യമാവും. ഇതിനായി രണ്ട് ട്രൂനാറ്റ് കൊവിഡ് ടെസ്റ്റ് മെഷീനുകള്‍ ലാബില്‍ സ്ഥാപിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പ്രധാനമായും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരുടെയും കോവിഡ് ലക്ഷണങ്ങളുള്ളതോ കേരളത്തിന് പുറത്ത് നിന്ന് എത്തുന്നതോ ആയ ഗര്‍ഭിണികളുടെയും സ്രവ പരിശോധനയ്ക്കാണ് ട്രൂനാറ്റ് ഉപയോഗിക്കുന്നത്.

ഇതില്‍ ഒരേ സമയം രണ്ട് സാമ്പിളുകള്‍ പരിശോധിക്കുവാന്‍ സാധിക്കും. 25 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൃത ശരീരങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനും പുതിയ ടെസ്റ്റ് മെഷീനില്‍ സംവിധാനമുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് ലാബില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകളാണ് റിയല്‍ ടൈം റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേസ് അഥവാ പി.സി.ആര്‍ മെഷീനിലൂടെ പരിശോധന നടത്തുന്നത്. കൂടാതെ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് കൊവിഡ് പരിശോധനയ്ക്കായി ആളുകളുടെ ശരീരസ്രവം ശേഖരിക്കുന്ന കൊവിഡ് വിസ്‌കുകളും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.