ETV Bharat / state

കൂറ്റംമ്പാറയിൽ ഹാഷിഷും 183 കിലോ കഞ്ചാവുമായി നാല് പേർ പിടിയില്‍ - മലപ്പുറത്ത് കഞ്ചാവ് വേട്ട

നിലമ്പൂർ എക്സൈസ് വിഭാഗത്തിനും മലപ്പുറം ഐ.ബിക്കും ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

Koottampara Malappuram  Koottampara Crime news  intoxicants Founded in Malappuram  കൂറ്റംമ്പാറ  കൂറ്റംമ്പാറ വാര്‍ത്ത  മലപ്പുറത്ത് കഞ്ചാവ് വേട്ട  മലപ്പുറത്തെ ലഹരി വസ്തു വ്യാപാരം
കൂറ്റംമ്പാറയിൽ ഒരു കോടിയുടെ കഞ്ചാവ് കണ്ടെത്തി; നാല് പേര്‍ പിടിയില്‍
author img

By

Published : Sep 17, 2021, 3:38 PM IST

മലപ്പുറം: നിലമ്പൂർ കൂറ്റംമ്പാറയിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്സൈസ് പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചതെന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി. നിലമ്പൂർ എക്സൈസ് വിഭാഗത്തിനും മലപ്പുറം ഐ.ബിക്കും ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

സംഭവത്തിൽ കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം കുറ്റമ്പാറ പരതകുന്നിൽ കാട് പിടിച്ച കിടക്കുന്ന പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ പിടികൂടിയത്.

മുഖ്യ സൂത്രധാരൻ കാളികാവ് സ്വദേശിയെന്ന് ഉദ്യോഗസ്ഥര്‍

രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരനായ കാളികാവ് സ്വദേശിയെ പിടികൂടാനും എക്സൈസ് സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെറു പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

എക്സൈസ് ഇൻസ്പെക്ടർ കെവി നിധിൻ, ഐബി ഇൻസ്പെക്ടർ മുഹമ്മദ് ഷാഫീക്, ടി ഷിജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്.

കൂടുതല്‍ വായനക്ക്: യുവാവിനെ മർദിച്ച് പണം തട്ടി; കണ്ണൂരിൽ രണ്ട് പേർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.