ETV Bharat / state

മലപ്പുറത്ത് രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

സ്‌കൂളുകളും കോളജുകളും ബസ്‌സ്റ്റാന്‍റുകളും കേന്ദ്രീകരിച്ച് വിതരണത്തിന് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

malappuram  malappuram crime news  crime news  crime latest news  one arrested with two kilo ganja in malappuram  രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍  മലപ്പുറം  മലപ്പുറം ക്രൈം വാര്‍ത്തകള്‍  ക്രൈം വാര്‍ത്തകള്‍
മലപ്പുറത്ത് രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
author img

By

Published : Feb 4, 2021, 5:31 PM IST

മലപ്പുറം: ജില്ലയില്‍ രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍. ഗുൽജാർ ഹുസൈനെയാണ് മഞ്ചേരി എക്‌സൈസ് അറസ്റ്റു ചെയ്‌തത്. സ്‌കൂളുകളും കോളജുകളും ബസ്‌സ്റ്റാന്‍റുകളും കേന്ദ്രീകരിച്ച് വിതരണത്തിന് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച 81 കുപ്പി ആംഫിറ്റമിനും രണ്ട് കിലോ കഞ്ചാവുമായി ആനക്കയത്തെ ഫാമിൽ ജോലിക്കെത്തിയ അസം സ്വദേശി ഷാജഹാൻ അലിയെ പിടികൂടിയിരുന്നു.

എക്‌സൈസ് ഇൻസ്‌പെക്‌ടർ ഇ ജിനീഷിന്‍റെ നേതൃത്വത്തിലുള്ള മഞ്ചേരി റേഞ്ച് എക്‌സൈസ് സംഘവും മലപ്പുറം എക്‌സൈസ് ഇന്‍റലിജൻസും ഇയാളോടൊപ്പം അസമിൽ നിന്നെത്തിയവരെ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഗുൽജാർ ഹുസൈൻ പാണ്ടിക്കാട് ടൗണിൽ കഞ്ചാവ് മൊത്തമായി വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന ഗുൽജാർ ഹുസൈനെ സമീപിച്ച എക്‌സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് വിൽക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.

അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ വീണ്ടും ലഹരിക്കടത്തിൽ സജീവമാകുകയാണെന്ന് എക്‌സൈസ് ഇൻസ്‌പെക്‌ടർ ഇ ജിനീഷ് പറഞ്ഞു. കൊവിഡ് കാലഘട്ടത്തിൽ പരിശോധനകളിൽ വന്ന ഇളവ് മുതലെടുത്താണ് പലരും ലഹരി കടത്തിയത്. അസം, ബീഹാർ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ നിരവധി പേർ ഇതിനകം പിടിക്കപ്പെട്ടു കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.