മലപ്പുറം: വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മലപ്പുറം തിരൂർ മംഗലം ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി കോളനി നിവാസികൾ കലക്ടറെ കണ്ടു. 50 വീട്ടമ്മമാരാണ് പരാതി നല്‍കാൻ കലക്ടറേറ്റിലെത്തിയത്. 1984 സ്ഥാപിച്ച പുല്ലൂണി ഹരിജൻ കോളനി കുടിവെള്ള പദ്ധതി പ്രകാരമാണ് ഇത്രയും കാലം പ്രദേശവാസികള്‍ക്ക് വെള്ളം ലഭിച്ചിരുന്നത്. എന്നാല്‍ കുറേ നാളുകളായി ഇവിടുത്തുകാര്‍ക്ക് കൃത്യമായി വെള്ളം ലഭിക്കുന്നില്ല. ലഭിക്കുന്ന വെള്ളം വേഗത കുറഞ്ഞ് തുള്ളികളായാണ് വരുന്നത്. അതും കലങ്ങിയ വെള്ളമാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഈ വെള്ളം ഉപയോഗിച്ചാല്‍ സാംക്രമിക രോഗങ്ങള്‍ പടരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. തിരൂർ-പൊന്നാനി പുഴയോരത്ത് സ്ഥിതിചെയ്യുന്ന കോളനിയിൽ ഉപ്പുവെള്ളം ലഭിക്കുന്നതിനാൽ കിണർ കുഴിക്കാനും സാഹചര്യമില്ല. വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയില്‍ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
കുടിക്കാൻ വെള്ളമില്ല; പരിഹാരമാവശ്യപ്പെട്ട് 50 വീട്ടമ്മമാര്‍ കലക്ടറെ കണ്ടു - മലപ്പുറം
മലപ്പുറം തിരൂര്‍ മംഗലം ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി കോളനിയിലാണ് സംഭവം
![കുടിക്കാൻ വെള്ളമില്ല; പരിഹാരമാവശ്യപ്പെട്ട് 50 വീട്ടമ്മമാര്‍ കലക്ടറെ കണ്ടു KL - Mpm - Water Issue pkg no drinking water and 50 housewives met the collector to find a solution കുടിക്കാൻ വെള്ളമില്ല, പരിഹാരമാവശ്യപ്പെട്ട് 50 വീട്ടമ്മമാര്‍ കലക്ടറെ കണ്ടു മലപ്പുറം മലപ്പുറം തിരൂര്‍ മംഗലം ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി കോളനിയിലാണ് സംഭവം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6281746-thumbnail-3x2-wsd.jpg?imwidth=3840)