ETV Bharat / state

അടിച്ചുപൊളിക്കാന്‍ പണം വേണം; ആദ്യമായി മോഷണത്തിനിറങ്ങിയ യുവാവ് നിലമ്പൂര്‍ പൊലീസിന്‍റെ വലയില്‍ - എടിഎം കവര്‍ച്ചാശ്രമം

Nilambur Urban Bank Theft: നിലമ്പൂർ സഹകരണ അർബൻ ബാങ്കിന്‍റെ വഴിക്കടവ് ശാഖയുടെ എടിഎം കൗണ്ടറിലും വഴിക്കടവ് സുവർണ്ണ നിധി ലിമിറ്റഡ് ധനകാര്യ ശാഖയിലും മോഷണ ശ്രമം. പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി.

nilambur urban bank theft  Accused Arrested  കള്ളന്‍ പിടിയില്‍  എടിഎം കവര്‍ച്ചാശ്രമം  നിലമ്പൂര്‍ മോഷണം
Nilambur Urban Bank Theft Accused Arrested
author img

By ETV Bharat Kerala Team

Published : Jan 1, 2024, 9:51 PM IST

Updated : Jan 1, 2024, 10:28 PM IST

Nilambur Urban Bank Theft Accused Arrested

മലപ്പുറം: പുതുവര്‍ഷം പുലര്‍ന്ന അന്ന് രാവിലെ തന്നെ മോഷണം നടത്താനിറങ്ങിയ പ്രതിയെ ആണ് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, തിങ്കളാഴ്‌ച രാവിലെ 8 30 ന് വഴിക്കടവ് പഞ്ചായത്തങ്ങാടിയിലെ നിലമ്പൂർ സഹകരണ അർബൻ ബാങ്കിന്‍റെ വഴിക്കടവ് ശാഖയുടെ എടിഎം കൗണ്ടര്‍ തകർപ്പെട്ട നിലയിൽ ബാങ്കിലെ ജീവനക്കാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് വഴിക്കടവ് പോലീസിനെ വിവരം അറിയിച്ചു(Nilambur Urban Bank Theft Accused Arrested).

മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐപിഎസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. നിലമ്പൂർ DySP സാജു കെ അബ്രാഹാം വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് സമീപ പ്രദേശങ്ങളിൽ മോഷണ സ്വഭാവമുള്ള ആളുകളെ സംബന്ധിച്ച് അന്വേഷണം നടത്തി. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. തുടർന്ന് വഴിക്കടവ് അങ്ങാടിയിലെ അമ്പതോളം സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ നിന്ന് പ്രതിയുടെ വ്യക്തമായ രൂപം അന്വേഷണം സംഘത്തിന് ലഭിച്ചു. ചെറിയ മഴു ഉപയോഗിച്ചാണ് പ്രതി എടിഎം പൊളിക്കാന്‍ ശ്രമിച്ചതെന്നും പൊലീസിന് വ്യക്തമായി.

പിന്നീട് പ്രതി വഴിക്കടവിൽ എത്താനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് വഴിക്കടവിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്ന KSRTC പ്രൈവറ്റ് ബസ്സുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിൽ KSRTC മലപ്പുറം -ഊട്ടി സർവ്വീസ് നടത്തുന്ന ബസ്സിൽ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെടുകയും, പിന്നീട് ഗൂഡല്ലൂർ പോലീസിന്‍റെ സഹായത്തോടെന ബസ് സറ്റാന്‍റ് കേന്ദ്രീകരിച്ച് CCTV പരിശോധിച്ചതിൽ പ്രതി ഗൂഡല്ലൂരിൽ എത്തിയെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.

ഗൂഡല്ലൂരിലെ ലോഡ്‌ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവാലി പത്തിരിയാൽ പൂന്തോട്ടം നന്ദനം വീട്ടിൽ അമൽ എന്ന 27കാര നെ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു.

ആദ്യമായിട്ടാണ് മോഷണത്തിന് ഇറങ്ങുന്നതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോട് പറഞ്ഞു. അധിക പണം കൈയിലെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ തീരുമാനിച്ചതെന്നും പ്രതി കുറ്റസമ്മതം നടത്തി. പണം കിട്ടിയാല്‍ ആഢംബര ജീവിതം നയിക്കാനായിരുന്നു പ്രതിയുടെ തീരുമാനം. കൂടുതല്‍ കാര്യങ്ങല്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

അന്വേഷണത്തിൽ വഴിക്കടവ് സുവർണ്ണ നിധി ലിമിറ്റഡിന്‍റെ ശാഖയിലും പ്രതി മോഷണ ശ്രമം നടത്തിയതായി കണ്ടെത്തി. ഇവിടെ ആക്സോ ബ്ലേഡ് കൊണ്ട് പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല, തുടര്‍ന്നാണ് പ്രതി എടിഎം കൗണ്ടര്‍ കുത്തിപ്പൊളിക്കാന്‍ തീരുമാനിച്ചതും പിടിയിലായതും. പ്രതിയെ പൊലീസ് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

Last Updated : Jan 1, 2024, 10:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.