മലപ്പുറം : കേരള ബജറ്റില്‍ മലപ്പുറം ജില്ലയെ പാടെ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫണ്ട് അനുവദിക്കണമെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രൊട്ടോകോള്‍ പാലിച്ച് മലപ്പുറം വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പു സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയ 2 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി
മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി. ബീരാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. വി മനാഫ് മുഖ്യ പ്രഭാഷണം നടത്തി. വി. മുസ്തഫ, ഇ. അബൂബക്കര്‍ ഹാജി, പി എ സലാം, ബി. ബാബു മാസ്റ്റര്‍ , അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ഫെബിന്‍ കളപ്പാടന്‍, സമീര്‍ കപ്പൂര്‍, കെ കെ ഹക്കീം പ്രസംഗിച്ചു.
മലപ്പുറം മുനിസിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കെ എസ് ആര്‍ ടി സിക്ക് മുന്നില്‍ നടന്ന നില്‍പ്പു സമരം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു.