ETV Bharat / bharat

ക്ഷേത്ര ദർശനത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  YOUNG MAN DIED WITH HEART ATTACK  MAN DIES CIRCUMAMBULATING TEMPLE  LATEST NEWS IN MALAYALAM
K Vishnu Vardhan (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 1:30 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ ക്ഷേത്ര ദർശനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കെ വിഷ്‌ണു വർധനാണ് (31) മരിച്ചത്. ഇന്നലെ (നവംബർ 11) രാവിലെയായിരുന്നു സംഭവം.

ക്ഷേത്ര ദർശനത്തിനിടെ തളർച്ച തോന്നിയ വിഷ്‌ണു വർധൻ വെള്ളം കുടിക്കാൻ പോയ സമയത്താണ് കുഴഞ്ഞുവീണത്. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഭക്തർ ഉടനടി സിപിആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് എത്തും മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വൈറൽ പനി ബാധിച്ച് ഏറെ നാളായി വിഷ്‌ണു വർധൻ കിടപ്പിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിഷ്‌ണു വർധന്‍റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

Also Read: ഫുട്ബോള്‍ മത്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.