മലപ്പുറം: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കുറുമ്പലങ്ങോട് പ്രദേശത്തെ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍. മുമ്പ് 48 ഹെക്ടറില്‍ നെല്‍കൃഷി ചെയ്‌തിരുന്ന പാടശേഖരത്ത് നിലവില്‍ 28 ഹെക്ടറില്‍ മാത്രമാണ് കൃഷി നടത്തുന്നത്.
കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ കൃഷിയില്‍ നിന്നും പല കര്‍ഷകരും പിന്‍വാങ്ങി. കാട്ടുപന്നി ശല്യം തടയാന്‍ സൗരോര്‍ജവേലി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിന് പുറമെ കൊയ്ത്തിന് തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധിയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ നെല്‍കൃഷിയെ കൂടി ഉള്‍പ്പെടുത്തി നെല്‍കര്‍ഷകരെയും തൊഴിലാളികളെയും സഹായിക്കുന്നതിനും നടപടി വേണമെന്നും കര്‍ഷകര്‍ പറഞ്ഞു.