ETV Bharat / state

വോട്ടഭ്യർഥനയുമായി എ.പി. അബ്‌ദുള്ളക്കുട്ടി പാണ്ടിക്കാട്ടെത്തി

പുളിവെട്ടിക്കാവ് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിലും എൻഡിഎ സ്ഥാനാർഥി പങ്കെടുത്തു

nda loksabha candidate  loksabha candidate ap abdullakutty  ap abdullakutty campaign  ap abdullakutty campaign in malappuram  ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി  എൻഡിഎ സ്ഥാനാർഥി എ.പി. അബ്‌ദുള്ളക്കുട്ടി  മലപ്പുറം ലോക്‌സഭ മണ്ഡലം
വോട്ടഭ്യർഥനയുമായി എ.പി. അബ്‌ദുള്ളക്കുട്ടി പാണ്ടിക്കാട്ടെത്തി
author img

By

Published : Mar 15, 2021, 10:45 PM IST

മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി എ.പി. അബ്‌ദുള്ളക്കുട്ടി പാണ്ടിക്കാട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് ചെമ്പ്രശ്ശേരി മേഖലയിലായിരുന്നു പര്യടനം. പുളിവെട്ടിക്കാവ് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിലും എൻഡിഎ സ്ഥാനാർഥി പങ്കെടുത്തു.

വോട്ടഭ്യർഥനയുമായി എ.പി. അബ്‌ദുള്ളക്കുട്ടി പാണ്ടിക്കാട്ടെത്തി

മഞ്ചേരി നിയസഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി പി.ആർ. രശ്‌മിൽ നാഥും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് തമ്പാനങ്ങാടി, പയ്യ പറമ്പ് എന്നിവിടങ്ങളിലും അബ്‌ദുള്ളക്കുട്ടിയെത്തി. ജില്ല കമ്മിറ്റിയംഗം കെ.പി. ഗോപിനാഥൻ, മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ബിനേഷ് ബാബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ബൽ ദേവൻ പെട്ടമണ്ണ, ടി.എച്ച്. ഷെരീഫ്, സച്ചിദാനന്ദന്‍ തുടങ്ങിയവർ സ്ഥാനാർഥികളെ അനുഗമിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.