ETV Bharat / bharat

മഹാരാഷ്‌ട്ര ബിജെപിയുടെ പ്രകടന പത്രികയില്‍ എഐ സര്‍വകലാശാലയും, മതപരിവർത്തനത്തിനെതിരായ നിയമവും; ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമെന്ന് അമിത് ഷാ - BJP MANIFESTO FOR MAHARASHTRA POLL

കർഷകർക്കുള്ള വായ്‌പ എഴുതിത്തള്ളലും മഹാരാഷ്‌ട്രയെ ഫിൻടെക്കിന്‍റെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൻന്‍റെയും (AI) ആഗോള തലസ്ഥാനമാക്കി മാറ്റുമെന്ന വാഗ്‌ദാനവും പ്രകടന പത്രികയില്‍

MAHARASHTRA ASSSEMBLY ELECTION  BJP ELECTION MANIFESTO  മഹാരാഷ്‌ട്ര ബിജെപി പ്രകടന പത്രിക  മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ്
(Left) Cover page of BJP manifesto for 2024 Maharashtra Elections; (right) Amit Shah releases manifesto in Mumbai on Sunday (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 10, 2024, 6:26 PM IST

മുംബൈ: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ലഡ്‌കി ബഹിൻ യോജനയ്ക്ക് കീഴിലുള്ള പ്രതിമാസ സാമ്പത്തിക സഹായം, കർഷകർക്കുള്ള വായ്‌പ എഴുതിത്തള്ളൽ തുടങ്ങി മഹാരാഷ്‌ട്രയെ ഫിൻടെക്കിന്‍റെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൻന്‍റെയും (AI) ആഗോള തലസ്ഥാനമാക്കി മാറ്റുമെന്ന വാഗ്‌ദാനം വരെ പത്രികയില്‍ ഉള്‍പ്പെടുന്നു.

ബിജെപിയുടെ 'സങ്കൽപ് പത്ര' കേന്ദ്രമന്ത്രി അമിത് ഷായാണ് പുറത്തിറക്കിയത്. 60 പേജുകളുള്ള പ്രകടന പത്രികയാണ് ബിജെപിയുടെ സങ്കൽപ് പത്ര. നിർബന്ധിച്ചും വഞ്ചനയിലൂടെയും നടത്തുന്ന മതപരിവർത്തനങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന കർശനമായ നിയമം കൊണ്ടുവരുമെന്നും ബിജെപി പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്യുന്നു.

MAHARASHTRA ASSSEMBLY ELECTION  BJP ELECTION MANIFESTO  മഹാരാഷ്‌ട്ര ബിജെപി പ്രകടന പത്രിക  മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ്
Amit Shah Releases BJP Manifesto For Maharastra Elections (ANI)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് സങ്കൽപ് പത്രയെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് അമിത് ഷാ പറഞ്ഞു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പാർട്ടിയുടെ മറ്റ് നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബിജെപിയുടെ 'സങ്കൽപ് പത്ര'യുടെ ഹൈലൈറ്റുകൾ

  1. ലഡ്‌കി ബഹിൻ യോജന പ്രകാരം 2100 രൂപ പ്രതിമാസ ധനസഹായം.
  2. കർഷകരുടെ വായ്‌പ എഴുതിത്തള്ളൽ; സമ്മാന നിധി 12,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തും; എംഎസ്‌പിയിൽ 20% വിന്യാസം.
  3. മഹാരാഷ്‌ട്രയിലെ 45,000 ഗ്രാമങ്ങളിൽ ഫാം ട്രാക്കുകൾ നിർമിക്കും.
  4. അംഗൻവാടി ജീവനക്കാർക്ക് പ്രതിമാസം 15,000 രൂപ.
  5. വാർദ്ധക്യ പെൻഷൻ 1500 രൂപയിൽ നിന്ന് 2100 രൂപയായി ഉയർത്തും.
  6. 10 ലക്ഷം വിദ്യാർഥികൾക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പൻഡ്, 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക ലക്ഷ്യം.
  7. എസ്‌സി, എസ്‌ടി, ഒബിസി സംരംഭകർക്ക് 15 ലക്ഷം രൂപ പലിശ രഹിത വായ്‌പ.
  8. വൈദ്യുതി ബില്ലിൽ 30 ശതമാനം കുറവ്.
  9. 2028-ഓടെ മഹാരാഷ്‌ട്രയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കും.
  10. സർക്കാർ രൂപീകരിച്ച് 100 ദിവസത്തിനുള്ളിൽ വിഷൻ മഹാരാഷ്‌ട്ര 2029 അവതരിപ്പിക്കും.
  11. നിർബന്ധിതവും വഞ്ചനയിലൂടെയുമുള്ള മതപരിവർത്തനങ്ങൾക്കെതിരെ കർശനമായ നിയമം.
  12. 2027- ഓടെ മഹാരാഷ്‌ട്രയിൽ 50 ലക്ഷം ലക്ഷപതി ദീദികൾ സൃഷ്‌ടിക്കപ്പെടും.
  13. എല്ലാ സംസ്ഥാന സർക്കാർ സ്‌കൂളുകളിലും റോബോട്ടിക്‌സും AI പഠന അവസരങ്ങളും ഒരുക്കുന്ന 'മഹാരതി (മഹാരാഷ്‌ട്ര അഡ്വാൻസ്‌ഡ് റോബോട്ടിക്‌സ് ആൻഡ് AI ട്രെയിനിങ് ഹബ് ഇനീഷ്യേറ്റീവ്)— ATL (അടൽ ടിങ്കറിങ് ലാബ്‌സ്) യോജന.
  14. ഫിൻടെക്കിന്‍റെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും (എഐ) ആഗോള തലസ്ഥാനമായി മഹാരാഷ്‌ട്രയെ മാറ്റും. AI ഗവേഷണം, നവീകരണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ രാജ്യത്തെ ആദ്യത്തെ സമർപ്പിത AI സർവ്വകലാശാല.
  15. നാഗ്‌പൂർ, പൂനെ, ഛത്രപതി സംഭാജിനഗർ, അഹല്യനഗർ, നാസിക്ക് എന്നിവ ആധുനിക എയറോനോട്ടിക്കൽ, ബഹിരാകാശ ഉത്പാദന കേന്ദ്രങ്ങളായി വികസിപ്പിക്കും.

Also Read: 'മോദിയെപ്പോലെ മറ്റൊരാളും ഭരണഘടനയെ സംരക്ഷിച്ചിട്ടില്ല, അപകടത്തിലുള്ളത് കോണ്‍ഗ്രസിന്‍റെ ഭാവി'; രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.