ETV Bharat / entertainment

പുഷ്‌പ 2വില്‍ കീസിക്ക് ഗാനത്തിന് അല്ലുവിനൊപ്പം കത്തിക്കയറാന്‍ ശ്രീലീല; ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് വമ്പന്‍ നൃത്തവിരുന്ന് - SREELEELA DANCE IN PUSHPA 2

അല്ലുവിനെ വെല്ലാന്‍ ശ്രീലീല എത്തുന്നു. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നൃത്ത വിരുന്നാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍.

SREELEELA DANCE WITH ALLU ARJUN  PUSHPA 2 THE RULE MOVIE  പുഷ്‌പ 2ദിറൂള്‍ സിനിമ  ശ്രീലീല ഡാന്‍സ് പുഷ്‌പ 2
പുഷ്‌പ 2വിലെ ശ്രീലീലയുടെ ഗാനരംഗം (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 10, 2024, 6:09 PM IST

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം 'പുഷ്‌പ2: ദി റൂള്‍.' ആദ്യ ഭാഗം ഉണ്ടാക്കിയ ഓളം തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷയും വര്‍ധിക്കുന്നതിന് കാരണം. ചിത്രത്തിലെ അല്ലു അര്‍ജുവിന്‍റെയും ഫഹദ് ഫാസിലിന്‍റെയും ലുക്ക് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാത്രമല്ല അല്ലു അര്‍ജുനോടൊപ്പമുള്ള സാമന്തയുടെ ഡാന്‍സും തിയേറ്ററിനെ ഇളക്കി മറിച്ച ഒന്നാണ്.

സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നതറിഞ്ഞ മുതല്‍ ഇത്തവണ ഡാന്‍സ് നമ്പറില്‍ ആരാവും അല്ലുവിനൊപ്പം എത്തുന്നതെന്ന് പ്രേക്ഷകര്‍ ഉറ്റു നോക്കുകയായിരുന്നു. ബോളിവുഡിലെ ശ്രദ്ധകപൂറിന്‍റെ പേര് വരെ ഈ ചിത്രത്തിലെ ഐറ്റം ഡാന്‍സിലേക്ക് പറഞ്ഞു കേട്ടിരുന്നു.

ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ശ്രീലീലയാണ് ചിത്രത്തില്‍ എത്തുന്നതെന്ന വിവരം ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മൈത്രി മൂവീസ്. നിര്‍മാതാക്കളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ശ്രീലീലയുടെ അതിശയിപ്പിക്കുന്ന പോസ്റ്റർ പങ്കുവച്ചത്. നൃത്തത്തിലേക്ക് ശ്രീലീല എത്തുന്നതിന്‍റെ ആകാംക്ഷ നല്‍കുന്ന തരത്തിലുള്ള പോസ്‌റ്ററാണിത്.

'ടീം പുഷ്പ 2 ദി റൂൾ 'കിസിക്ക്' സോംഗ് ഓഫ് ദ ഇയറിന് നൃത്ത രാജ്ഞി ശ്രീലീലയെ സ്വാഗതം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് പോസ്‌റ്റ് പങ്കുവച്ചത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള നൃത്ത വിരുന്നും ഫ്യൂഷന്‍ സംഗീതവും ചേര്‍ന്ന ഒന്നായിരിക്കുമിത്. 2024 ഡിസംബർ 5-ന് പുഷ്പ 2 ദ റൂൾ ലോകമെമ്പാടും ബ്രഹ്മാണ്ഡ റിലീസിന് തയ്യാറാകുന്നുവെന്നുമാണ് നിര്‍മാതാക്കള്‍ പങ്കുവച്ചത്.

അടുത്തിടെ ശ്രീലീലയുടെയും അല്ലുവിന്‍റെയും ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിരുന്നു. നേരത്തെയും പുഷ്പ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ ചോര്‍ന്നിരുന്നു.

അതേസമയം 'പുഷ്‌പ 2: ദി റൂളി'ന്‍റെ ട്രെയിലര്‍ റെഡിയാണെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും നിര്‍മാതാക്കള്‍ നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചിരുന്നു.

കാത്തിരിപ്പ് അവസാനിക്കുന്നു. പുഷ്‌പരാജ് ഭരണം ഏറ്റെടുത്തു. ആഗോള തലത്തില്‍ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങിയിരിക്കുന്ന പുഷ്‌പ2: ദി റൂള്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുന്നതെപ്പോഴാണെന്ന് തീരുമാനിച്ചു എന്നാണ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.

നവംബര്‍ 15 നാണ് താത്കാലിക ഷെഡ്യൂല്‍ ചെയ്‌തിരിക്കുന്നതെന്നാണ് സൂചന. മുംബൈയില്‍ നടക്കുന്ന ഗംഭീര പ്രീ- റീലീസ് ഇവന്‍റിലായിരിക്കും 'പുഷ്‌പ2' വിന്‍റെ ട്രെയിലര്‍ പുറത്തുവിടുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചടങ്ങില്‍ മുഴുവന്‍ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആയിരിക്കും പുറത്തുവിടുമെന്നാണ് സൂചന. അധോലോകത്തിന്‍റെ ഏറ്റവും വലിയ ശക്തിയായി അല്ലു അര്‍ജുന്‍റെ കഥാപാത്രം മാറുന്നത് കാണിക്കുമെന്നാണ് കരുതുന്നത്.

അല്ലു അർജുനെ കൂടാതെ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ബ്രഹ്മാജി, അനസൂയ ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെ ഈചിത്രത്തിലുണ്ട്.

ദേവി ശ്രീപ്രസാദിന്‍റെ സംഗീതം ഒരു പ്രധാന ഹൈലൈറ്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിലറിനോടൊപ്പം രണ്ട് ഗാനങ്ങള്‍ കൂടി പുറത്തുവിടുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.

ചിത്രം ഇതിനോടകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകള്‍.

സുകുമാർ സംവിധാനം ചെയ്‌ത 'പുഷ്‌പ ദ റൈസ്' രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്‌പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയായി എത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ നിര്‍മ്മാതാക്കളുടെ കണക്കുക്കൂട്ടല്‍. അല്ലു അർജുനെ കൂടാതെ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ, പ്രകാശ് രാജ്, സുനിൽ, ജഗപതി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Also Read:തിയേറ്ററില്‍ ഫയര്‍ ആകാന്‍ 'പുഷ്‌പ 2:ദി റൂള്‍', ട്രെയിലര്‍ റിലീസ് ഉടന്‍; നെഞ്ചിടിപ്പോടെ ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.