ETV Bharat / state

'നഗ്നനാക്കി വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ചു' കൊല്ലത്ത് യുവാവിന് നേരെ സദാചാര ആക്രമണം; നാല് പേര്‍ അറസ്‌റ്റില്‍ - MORAL POLICING IN KOLLAM

വ്യാഴാഴ്‌ച രാത്രി പെണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ ഇടമൺ സ്വദേശി നിഷാദിനെ അഞ്ചംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

KOLLAM THENMALA ATTACK  YOUTH ATTACKED BY FIVE IN THENMALA  സദാചാര ആക്രമണം തെന്മല  തെന്മലയിൽ യുവാവിന് മര്‍ദനം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 10, 2024, 5:38 PM IST

കൊല്ലം: തെന്മലയിൽ യുവാവിന് നേരെ സദാചാര ആക്രമണം നടത്തിയ നാല് പേര്‍ അറസ്‌റ്റില്‍. ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരാണ് പിടിയിലായത്. ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് തെന്മല പൊലീസ് അറിയിച്ചു.

വ്യാഴാഴ്‌ച രാത്രി പെണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ ഇടമൺ സ്വദേശി നിഷാദിനെ അഞ്ചംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ സുജിത്തിന് നിഷാദിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിഷാദിനെ നഗ്നനാക്കി വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. സാരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Also Read: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു; 3 തവണ സ്‌ഫോടനം, രണ്ട് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.