മലപ്പുറം: കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ചൊവ്വാഴ്‌ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ച രാജ്യ വ്യാപക പണിമുടക്ക് മലപ്പുറത്ത് പൂര്‍ണം. കെഎസ്‌ആര്‍ടിസി, സ്വകാര്യബസ് ഉള്‍പെടെ വലിയ വാഹനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. 11 മണിയോടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ ഒമ്പത് മണിയോടെ എടക്കര, നാടുകാണി, നിലമ്പൂര്‍, മഞ്ചേരി എന്നീ ഭാഗങ്ങളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ചരക്ക് ലേറികള്‍ തടഞ്ഞു. സ്വാകര്യ വാഹനത്തില്‍ എത്തിയവര്‍ക്ക് മുന്നറിയിപ്പും നല്‍കി.