ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്

ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

എം പി പി കെ കുഞ്ഞാലിക്കുട്ടി  പൗരത്വ ഭേദഗതി നിയമം  മുസ്ലിം യൂത്ത് ലീഗ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്
author img

By

Published : Dec 23, 2019, 6:22 PM IST

Updated : Dec 23, 2019, 6:57 PM IST

മലപ്പുറം: മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപരോധം രാവിലെ 8.30 നാണ് മലപ്പുറം കുന്നുമ്മലില്‍ ആരംഭിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്

മണിക്കൂറുകള്‍ നീണ്ട ഉപരോധത്തിനൊടുവില്‍ പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണന്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ മുള്ളമ്പാറ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുന്നുമ്മല്‍ ഹൈവേ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് നേതാക്കളെ വിട്ടയച്ചു.

Intro: മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഉപരോധന സമ്മേളനം മലപ്പുറം എം പി പി കെ കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്ത
Body:
മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഉപരോധന സമ്മേളനം മലപ്പുറം എം പി പി കെ കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്തു....

മോദി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധ ജ്വാലയായിരുന്നുമുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച്. രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത അട്ടിമറിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. മണിക്കൂറുകള്‍ നീണ്ട ഉപരോധത്തിനൊടുവില്‍ പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പിന്നീട് നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുന്നുമ്മല്‍ ഹൈവെ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് നേതാക്കളെ വിട്ടയച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപരോധം രാവിലെ 8.30നാണ് മലപ്പുറം കുന്നുമ്മലില്‍ ആരംഭിച്ചത്. ഉപരോധത്തിലുയര്‍ന്ന മുദ്രാവാക്യങ്ങളും നേതാക്കളുടെ പ്രഭാഷണങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ നെറികേടുകളെ തുറന്നു കാട്ടി. പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട നടത്തുന്ന ഉപരോധ സമരത്തില്‍ ഉദ്ഘാടനകാനായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി പങ്കെടുത്തു. പി.കെ കുഞ്ഞാലികുട്ടി മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കിയതോടെ പ്രവര്‍ത്തകരില്‍ ആവേശമായി.
ഹോള്‍ഡ്

പ്രവര്‍ത്തകരുടെ പ്രതിഷേ വാക്യങ്ങള്‍ മലപ്പുറത്ത് പ്രകടമ്പനം തീര്‍ത്തു. ചടങ്ങില്‍ അന്‍വര്‍ മുളളമ്പാറ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, പി. ഉബൈദുല്ല എം.എല്‍.എ, പ്രസംഗിച്ചു.
Conclusion:etv bharat malappuram
Last Updated : Dec 23, 2019, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.