മലപ്പുറം: പ്രവാസികളെ സൗജന്യമായി നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ക്ലിഫ് ഹൗസ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച സബ് രജിസ്റ്റാര്‍ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തിലാണ് ധർണ. പ്രവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിക്കാത്ത പക്ഷം മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ സമരങ്ങള്‍ക്ക് നേത്യത്വം നല്‍കുമെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം: മുസ്ലിം യൂത്ത് ലീഗ് - മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്്
അനുകൂല നടപടിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍