മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷം തടയാൻ ജില്ലാ കലക്‌ടർ പുറപ്പെടുവിച്ച നിരോധനാജ്ഞ ഉടൻ പിൻവലിക്കണമെന്ന് മുസ്ലിംലീഗ്, മുസ്ലിം യൂത്ത് ലീഗ് സംയുക്ത യോഗം ആവശ്യപ്പെട്ടു. കൊവിഡ് രോഗ വ്യാപനം ഉണ്ടായപ്പോൾ പോലും 144 പ്രഖ്യാപിക്കാത്ത ജില്ലാ കലക്‌ടർ തെരഞ്ഞെടുപ്പ് വിജയാഘോഷം മുടക്കാൻ സംസ്ഥാന സർക്കാരിന്‍റെ ചട്ടുകമായി മാറരുതെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പും വിജയാഘോഷവും അനിവാര്യമാണ്. ജനാധിപത്യ അവകാശങ്ങൾക്കു മുകളിൽ കലക്‌ടർ കത്തി വെക്കരുത്. 144 പിൻവലിക്കാൻ പറ്റാത്ത സാഹചര്യം നിലനിൽക്കുകയാണെങ്കിൽ രാത്രി എട്ട് മണി എന്നുള്ളത് 10 മണി ആക്കേണ്ടതാണെന്നും ലീഗ് യോഗം അഭിപ്രായപ്പെട്ടു.
നിരോധനാജ്ഞ ഉടൻ പിൻവലിക്കണമെന്ന് മുസ്ലിംലീഗ്
കൊവിഡ് രോഗ വ്യാപനം ഉണ്ടായപ്പോൾ പോലും 144 പ്രഖ്യാപിക്കാത്ത ജില്ലാ കലക്‌ടർ തെരഞ്ഞെടുപ്പ് വിജയാഘോഷം മുടക്കാൻ സംസ്ഥാന സർക്കാരിന്‍റെ ചട്ടുകമായി മാറരുതെന്ന് മുസ്ലീംലീഗ്.