ETV Bharat / state

കേന്ദ്രസർക്കാരിന് എതിരെ പ്രതിഷേധമതിലുമായി മുസ്ലിം യൂത്ത് ലീഗ് - ശുചിത്വം

മുസ്ലിം യൂത്ത് ലീഗിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ മതില്‍ സംഘടിപ്പിച്ചു.

Mujeeb Kateri against Modi government  മുജീബ് കാടേരി  മോദി  മോദി ഭരണം  മുസ്ലിം യൂത്ത് ലീഗ്  Mujeeb Kateri  ശുചിത്വം  പ്രതിഷേധ മതിൽ
മോദി ഭരണം ഇന്ത്യയെ നദികളിൽ ജഡം ഒഴുകുന്ന രാജ്യമാക്കി മാറ്റി; മുജീബ് കാടേരി
author img

By

Published : Jun 8, 2021, 7:31 PM IST

മലപ്പുറം: മോദി ഭരണം ലോകരാഷ്ട്രങ്ങൾ വരെ വിസ്മയത്തോടെ നോക്കി നിന്നിരുന്ന ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിച്ച് നദികളിൽ ജഡം ഒഴുകുന്ന രാജ്യമാക്കി മാറ്റിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പറഞ്ഞു. മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ മതിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ വില വർധനവിന് പറഞ്ഞിരുന്ന ന്യായീകരണം രാജ്യത്ത് സമ്പൂർണ്ണ ശുചിത്വ സൗകര്യങ്ങൾ ഒരുക്കും എന്നുള്ളതായിരുന്നു. എന്നാൽ വീടുകളിലോ പൊതു സ്ഥലങ്ങളിലോ പൗരൻമാർക്ക് ശുചിത്വ സൗകര്യമൊരുക്കുന്നതിൽ ഭരണകൂടം തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണെന്നും മുജീബ് കാടേരി കൂട്ടിച്ചേർത്തു.

ALSO READ: ചീഫ് ജസ്റ്റിസിന് കത്തയച്ച് അഞ്ചാം ക്ലാസുകാരി ; മറുപടിക്കൊപ്പം ഭരണഘടനയുടെ പകർപ്പും

പ്രതിഷേധ മതിലിൽ യൂത്ത് ലീഗ് പ്രസിഡന്‍റ് സി പി സാദിഖലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബൈർ മൂഴിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഫബിൻ കളപ്പാടൻ, ഷാഫി കാടേങ്ങൽ, സമീർ കപ്പൂർ എന്നിവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.