ETV Bharat / state

ആദിവാസി കുടുംബങ്ങൾക്കാശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട - Nilambur Taluk

ആദ്യ ഘട്ടമെന്ന നിലയിൽ നിലമ്പൂർ താലൂക്കിലെ അമ്പുമല, ഉച്ചക്കുളം, നെടുങ്കയം, മുണ്ടക്കടവ് ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയാറ് കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

മലപ്പുറം  ആദിവാസി കുടുംബം  മൊബൈൽ റേഷൻ കട  കരുളായി ഗ്രാമപഞ്ചായത്ത്  നിലമ്പൂർ താലൂക്ക്  Mobile ration shop  Nilambur Taluk  Tribal family
ആദിവാസി കുടുംബങ്ങൾക്കാശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട
author img

By

Published : Aug 16, 2020, 5:43 PM IST

മലപ്പുറം: ഉൾവനങ്ങളിലധിവസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കാശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട. ആദിവാസി വിഭാഗങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സർക്കാർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈൽ റേഷൻ കട. ആദ്യ ഘട്ടമെന്ന നിലയിൽ നിലമ്പൂർ താലൂക്കിലെ അമ്പുമല, ഉച്ചക്കുളം, നെടുങ്കയം, മുണ്ടക്കടവ് ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയാറ് കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നിലമ്പൂർ പ്രദേശങ്ങളിൽ തുടർച്ചയായുള്ള പ്രളയം മൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത് ഉൾവനത്തിൽ താമസിക്കുന്ന ആദിവാസികളാണ്. കിലോമീറ്ററുകളോളം നടന്നാണ് ഇവർ കിണറ്റിങ്ങൽ, വാരിക്കൽ, കൽക്കുളം, കക്കാടംപൊയിൽ എന്നി എ.ആർ.ഡികളിൽ നിന്ന് റേഷൻ വാങ്ങുന്നത്.

ആദിവാസി കുടുംബങ്ങൾക്കാശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട

കരുളായി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കടവ് ആദിവാസി ഊരിലെ കുടുംബങ്ങൾ കഴിഞ്ഞ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടതിനാൽ വട്ടിക്കല്ല്, കാഞ്ഞിരക്കടവ്, പുലിമുണ്ട എന്നിവിടങ്ങളിലായാണ് നിലവിൽ താമസം. ഈ വർഷത്തെ കാലവർഷക്കെടുതിയിൽ മുണ്ടക്കടവിലേക്കുള്ള റോഡ് പുഴയെടുത്തു പോയതിനാൽ കാഞ്ഞിരക്കടവ്, പുലിമുണ്ട ഊരിലുള്ളവർക്ക് റേഷൻ ലഭിക്കണമെങ്കിൽ മൂത്തേടം ഗ്രാമ പഞ്ചായത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് കരുളായി വാരിക്കല്ലിലുള്ള റേഷൻ കടയിലെത്തേണ്ട അവസ്ഥയാണുള്ളത്. ഇതിനായി ആയിരത്തഞ്ഞൂറ് രൂപ വരെ സ്വയം ചെലവഴിച്ചാണ് ടാക്സി മുഖേന റേഷൻ ഊരിലെത്തിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യവും കൊവിഡ് ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഭീതി മൂലം ആദിവാസി കുടുംബങ്ങൾക്ക് സമയബന്ധിതമായി റേഷൻ വാങ്ങാൻ കഴിയത്ത അവസ്ഥയാണുള്ളത്.

ഈ അവസരത്തിൽ സഞ്ചരിക്കുന്ന റേഷൻ കട മുഖേന എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ ഊരുകളിൽ ഭക്ഷ്യധാന്യമെത്തിക്കുന്നത് ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസകരമാകുന്നുണ്ട്. ഓരോ ഊരിലേയും കുടുംബങ്ങളുടെ റേഷൻ കാർഡ് പട്ടികവർഗ പ്രൊമോട്ടർ, കുടുംബശ്രീ പട്ടികവർഗ ആനിമേറ്റർ എന്നിവർ മുഖേന മുൻകൂട്ടി അതാത് എ.ആർ.ഡികളിലെത്തിക്കുകയും ഓരോ മാസത്തേയും ഭക്ഷ്യധാന്യങ്ങൾ പാക്ക് ചെയ്ത് സുരക്ഷിതമായി ഊരുകളിലെത്തിച്ച് നൽകുകയാണ് പദ്ധതിയിൽ കൂടി നടപ്പിലാക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഭക്ഷ്യധാന്യങ്ങളും സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റും പദ്ധതിയിലുൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും സമയബന്ധിതമായി തന്നെ നൽകിക്കഴിഞ്ഞിട്ടുണ്ട്.

നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫിസർ വചസ്പതി, റേഷനിംഗ് ഇൻസ്പെക്ടർ മധു, കുടുംബശ്രീ പട്ടികവർഗ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജർ വി.എസ് റിജേഷ്, നിലമ്പൂർ പട്ടികവർഗ പ്രത്യേക പദ്ധതി കോ-ഓർഡിനേറ്റർ മുഹമ്മദ് സാനു. കെ.കെ, പി .ടി. നിഷാൻ, പട്ടികവർഗ പ്രൊമോട്ടർ എൻ.കെ. ബൈജു, കുടുംബശ്രീ പട്ടികവർഗ ആനിമേറ്റർമാരായ സുധീഷ്, രാംദാസ് എന്നിവർ നേതൃത്വം നൽകി.പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 5ന് നിലമ്പൂർ എം.എൽ.എ പി വി അൻവറുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ വീഡിയോ കോൺഫറൻസിലൂടെ കരുളായി ഗ്രാമപഞ്ചായത്തിൽവെച്ച് നിർവഹിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.