മലപ്പുറം : നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി 2022 മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പെരിന്തല്‍മണ്ണയില്‍ നേരിട്ടെത്തി റോഡിന്‍റെ അവസ്ഥ വിലയിരുത്തിയ ശേഷം മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. ഈ മാസം 17ന് നജീബ് കാന്തപുരം എംഎല്‍എയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.
Read Also...........പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും: മുഹമ്മദ് റിയാസ്
മലപ്പുറം-പാലക്കാട്-തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നത് സര്‍ക്കാരിന്‍റെ ഗൗരവമായ പരിഗണനയിലുള്ള വിഷയമാണെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
നജീബ് കാന്തപുരം എംഎല്‍എ, പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി.ഷാജി, കെഎസ്‌ടിപി, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.