ETV Bharat / state

കരിമ്പുഴ വന്യജീവി സങ്കേതം നാടിന് സമർപ്പിച്ചു - അഡ്വ. കെ.രാജു

സംരക്ഷിത വനമേഖലയായ ന്യൂ അമരമ്പലം വനവും വടക്കേകോട്ട മലവാരവും ഉൾപ്പെടെ 227.97 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിനുള്ളത്. ജനവാസ കേന്ദ്രത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് വന്യ ജീവി സങ്കേതം.

മലപ്പുറം  malappuram  കരിമ്പുഴ വന്യജീവി സങ്കേതം  വനം മന്ത്രി  അഡ്വ. കെ.രാജു  Karimpuzha Wildlife Sanctuary
കരിമ്പുഴ വന്യജീവി സങ്കേതം വനം മന്ത്രി നാടിന് സമർപ്പിച്ചു
author img

By

Published : Jul 3, 2020, 10:42 PM IST

മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതം വനം മന്ത്രി നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ പതിനെട്ടാമെത്തെ വന്യ ജീവി സങ്കേതമാണ് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നെടുങ്കയത്ത് നടന്ന ചടങ്ങിൽ നാടിന് സമർപ്പിച്ചത്. കരിമ്പുഴ വന്യ ജീവി സങ്കേതം സംസ്ഥാനത്തെ നാലാമത്തെ വലിപ്പം കൂടിയ വന്യ ജീവി സങ്കേതമാണ്. സംരക്ഷിത വനമേഖലയായ ന്യൂ അമരമ്പലം വനവും വടക്കേകോട്ട മലവാരവും ഉൾപ്പെടെ 227.97 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിനുള്ളത്. ജനവാസ കേന്ദ്രത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് വന്യ ജീവി സങ്കേതം.

ഏഷ്യയിൽ തന്നെ അവശേഷിക്കുന്ന ഗുഹാ വാസികളും, അതിപുരാതന ഗോത്രവർഗ്ഗകാരുമായ ചോലനായ്ക്കരുടെ വാസസ്ഥലം നിലനിർത്തി വന്യജീവി സങ്കേതത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മടക്ക് പർവ്വതങ്ങൾ അഗാധ താഴ്വരകൾ, പരുക്കൻ ഭൂപ്രദേശങ്ങൾ മനുഷ്യ സ്പർശം ഇല്ലാത്ത വനപ്രദേശങ്ങൾ, നിത്യഹരിതവനം, ഇലപൊഴിയും വനം, അർധ നിത്യഹരിതവനം, ഷോലവനങ്ങൾ, സ്തൂപികാഗ്ര വനങ്ങൾ, പുൽമേടുകൾ എന്നിവ അടങ്ങിയതാണ് കരിമ്പുഴ വന്യ ജീവി സങ്കേതം. ഇവിടെ 226 ഇനം പക്ഷികളുണ്ട്. 41 ഇനം സസ്തനികൾ, 13 ഇനം ഉരഗങ്ങൾ, 23 ഇനം ഉഭയജീവികൾ എന്നിവയും ഈ മേഖലയിൽ കാണപ്പെടുന്നു. കടുവ, കരടി, ആന, കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങ്, വംശനാശം നേരിടുന്ന വരയാട്, അപൂർവ്വമായി കണ്ടുവരുന്ന പന്നിമൂക്കൻ തവളയും ഇവിടെ കാണാൻ സാധിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.