ETV Bharat / state

മന്ത്രിയെ തടഞ്ഞ കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍ - കെ ടി ജലീല്‍

വാളക്കുളം സ്വദേശി ഇല്യാസ്, പെരുമണ്ണ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്

അറസ്റ്റില്‍
author img

By

Published : Jul 11, 2019, 11:46 PM IST

മലപ്പുറം: മന്ത്രി കെ ടി ജലീലിനെ തടഞ്ഞുവെക്കുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തു എന്ന പരാതിയില്‍ കൽപ്പകഞ്ചേരിയിൽ പൊലീസ് രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. അമിത വേഗത്തിലെത്തിയ മന്ത്രിയുടെ വാഹനം സ്കൂട്ടർ യാത്രികനെ ഇടിക്കുകയും തുടർന്ന് നാട്ടുകാർ ജലീലിനെ തടഞ്ഞ് വെക്കുകയും ചെയ്തു എന്ന തരത്തിലുള്ള വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. മലപ്പുറം ചെട്ടിയാം കിണറിന് സമീപമാണ് സംഭവം. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. പെരുമണ്ണ വാളക്കുളം സ്വദേശി കുറുങ്ങാട്ട് പറമ്പിൽ അയുബിനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാളക്കുളം സ്വദേശി ഇല്യാസ്, പെരുമണ്ണ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് കൽപ്പകഞ്ചേരി എസ് ഐ പ്രിയൻ ഇന്ന് അറസ്റ്റ് ചെയ്തത്.

താന്‍ വാഹനത്തില്‍ പോകുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീണെന്നും ഇത് കണ്ടാണ് വാഹനം നിര്‍ത്തിയതെന്നും കെ ടി ജലീൽ പറഞ്ഞു. ഇതിനിടെ തന്‍റെ വാഹനമിടിച്ചാണ് ബൈക്ക് വീണതെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാർ തന്നോട് തട്ടിക്കയറിയതെന്നും അദ്ദേഹം പറഞ്ഞു. അമിതവേഗത്തിലെത്തിയ മന്ത്രിയുടെ വാഹനമാണ് അപകടം വരുത്തിയതെന്നാണ് പ്രതികളുടെ വാദമെന്നും എന്നാൽ അപകടത്തിന് ശേഷം ഇവർ ആശുപത്രിയിൽ പോകുകയോ മറ്റോ ചെയ്തിട്ടില്ലെന്നും കൽപ്പകഞ്ചേരി പൊലീസ് പറഞ്ഞു. കേസിൽ രണ്ടുപേർകൂടി പിടിയാലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Intro:nullBody:കായംകുളത്ത് യാക്കോബായ - ഓർത്തഡോക്സ് സഭാ തര്‍ക്കത്തെ തുടര്‍ന്ന് എട്ട് ദിവസമായി സംസ്‌ക്കരിക്കുവാന്‍ കഴിയാത്ത സംഭവത്തിന് സമാധാനപരമായ സമാപനം. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കാദീശാ ഓര്‍ത്തഡോക്‌സ് സെമിത്തേരിക്ക് മുന്നിലുള്ള യാക്കോബായ സഭയുടെ സ്ഥലത്ത് സംസ്‌ക്കാരം നടത്തി. സഭാ പ്രതിനിധികള്‍ ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്. കറ്റാനം പള്ളിക്കൽ കോയിക്ക വടക്ക് ജംഗ്ഷനിൽ കോട്ടയിൽ വീട്ടിൽ മറിയാമ്മാ ഫിലിപ്പിന്റെ മൃതദേഹമാണ് സഭാ തര്‍ക്കത്തെ തുടര്‍ന്ന് എട്ട് ദിവസമായി സംസ്‌ക്കരിക്കാതെ കറ്റാനത്തെ സ്വകാര്യ അശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. കാദീശാ യാക്കോബായ പള്ളിയിടവകയിൽ പെട്ടവർ മരിച്ചാൽ സംസ്കരിക്കുന്നത് കായംകുളം കാദീശ ഓർത്തഡോക്സ് പള്ളിയുടെ സെമിത്തേരിയിലാണ്. എന്നാൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന അംഗീകരിക്കുന്ന വൈദികന് മാത്രമേ ശുശ്രൂഷകൾ നടത്തുവാൻ കഴിയുള്ളുവെന്ന സുപ്രീംകോടതി ഉത്തരവ് ഉണ്ടെന്നും. ഈ ഉത്തരവ് പ്രകാരം മാത്രമേ ശുശ്രൂഷകൾ നടത്തുവാൻ കഴിയുകയുള്ളൂവെന്നും ഓർത്തഡോക്സ് വിഭാഗം നിലപാടെടുത്തു. ഇതോടെയാണ് സംസ്ക്കാരം എട്ട് ദിവസത്തോളം നടക്കാതിരുന്നത്. അതേ സമയം ഇതിനെതിരെ യാക്കോബായ വിഭാഗം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ന്യൂന പക്ഷ കമ്മീഷനും ഇടപെട്ടു. മൃതദേഹം ഉടന്‍ സംസ്‌ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ബുധനാഴ്ച രാത്രി തന്നെ ജില്ലാ കളക്ടറുമായി യാക്കോബായ വിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്‌കാരം നടത്തുവാന്‍ തീരുമാനിച്ചത്. ജില്ലാഭരണകൂടത്തിന്റെ തീരുമാനം വന്നതോടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെത്തിച്ച് ശുശ്രൂഷകള്‍ നല്‍കി. ഫാദർ രാജുജോൺ, വികാരി ഫാദർ സാബു സാമുവൽ എന്നിവർ വീട്ടിലെ സുസ്രൂഷകൾക്ക് നേതൃത്വം നൽകി. ശേഷം സംസ്‌കാരം നടത്തുവാന്‍ ശേഷം കായംകുളം കാദീശാ യാക്കോബായ പള്ളിയിൽ എത്തിച്ചു. ഇവിടെ നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മോർ കൂറിലോസ് സുസ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് മൃദദേഹം വിലാപയാത്രയായി യാക്കോബായ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെത്തിച്ചു. ഇവിടെ പ്രത്യേകം തയ്യാറാക്കിയ കല്ലറക്ക് സമീപം അന്ത്യ സുസ്രൂഷകൾ നൽകിയ ശേഷം സംസ്ക്കാരം നടത്തി. കൊല്ലം ഭദ്രാസനാധിപൻ മാത്യുസ് മാർ തെവോ ദോസിയോസ്, മലബാർ ഭദ്രാസനാധിപൻ സക്കറിയാസ് മോർ പോളീക്കാർപ്പസ് എന്നിവർ ഇവിടെനടന്ന സുസ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാദർമാരായ റോയ് ജോർജ്, ജോർജി ജോൺ, തോമസ് കാച്ചാത്തറ, എം.ജെ ഡാനിയൽ, ജോജോ സക്കറിയ, ജോസഫ് സ്റ്റീഫൻ, ജോർജ് പെരുമ്പട്ടേത്ത് എന്നിവർ സംബന്ധിച്ചു. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മൃദദേഹം സംസ്‌കരിച്ചത്. ചെങ്ങന്നൂർ ആർ.ഡി.ഒ അതുൽ എസ് നാഥ്, ജില്ലാ പോലീസ് ചീഫ് കെ.എം ടോമി, ഡിവൈഎസ്പിമാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.Conclusion:null
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.