ETV Bharat / state

മലപ്പുറം ജില്ലയില്‍ 977 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Oct 1, 2020, 12:31 AM IST

ഇതുവരെ 16,607 പേരാണ് ചികിത്സക്ക് ശേഷം ജില്ലയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്

kl-mpm-covid update  malppuram covid updates  മലപ്പുറം ജില്ലയില്‍ 977 പേര്‍ക്ക് കൂടി കൊവിഡ്
മലപ്പുറം ജില്ലയില്‍ 977 പേര്‍ക്ക് കൂടി കൊവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 977 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 601 പേര്‍ രോഗമുക്തരായി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 877 പേര്‍ക്ക് വൈറസ്ബാധ ഉണ്ടായി. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 83 പേര്‍. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധരോഗബാധിതരായി. ജില്ലയില്‍ 5,635 പേര്‍ ചികിത്സയില്‍. ജില്ലയില്‍ 39,283 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. കൊവിഡിനെതിരെയുള്ള ജാഗ്രതക്കുറവാണ് ഇത്രയും രോഗബാധിതര്‍ ഉണ്ടാകാനിടയാക്കിയിരിക്കുന്നതെന്നാണ് നിഗമനം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും ജനങ്ങളുടെ സഹകരണത്തൊടെ മാത്രമേ കൃത്യമായ കൊവിഡ് പ്രതിരോധം സാധ്യമാകൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്ന് രോഗബാധയുണ്ടായവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 601 പേരുള്‍പ്പടെ ഇതുവരെ 16,607 പേരാണ് ചികിത്സക്ക് ശേഷം ജില്ലയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.