.
മലപ്പുറം: പനങ്ങാങ്ങര വാഹനാപകടത്തിൽ മരണം മൂന്നായി. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം പനങ്ങാങ്ങരയിൽ രണ്ടു ലോറികൾക്കിടയിൽ മാരുതി ആൾട്ടോ കാർ കുടുങ്ങി അഞ്ചംഗ കുടുംബം അപകടത്തിൽ പെട്ടത്. ഗൃഹനാഥൻ ഹംസപ്പയും (40), മകൻ ബാദുഷയും (8) സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ച 12.15 ഓടെ മകൾ ഹർഷിനയും (17 ) മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഹംസപ്പയുടെ ഭാര്യ റഹീനയും, മറ്റൊരു മകൾ ഷിഹാനയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.
ഹംസപ്പയുടെയും, ഹർഷീനയുടെയും മൃതദേഹം മൗലാന ആശുപത്രിയിലും, ബാദുഷയുടെത് കിംസ് അൽശിഫയിലുമാണുള്ളത്.