ETV Bharat / state

ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; 3 പേര്‍ പിടിയില്‍, ഒരാള്‍ക്കായി തെരച്ചില്‍ - സിന്തറ്റിക് ലഹരി

ഒന്നാം പ്രതി മുഹ്സിൻ യുവതിയുമായി അടുപ്പത്തിലായ ശേഷം സിന്തറ്റിക് ഉള്‍പ്പടെ നല്‍കി ലഹരിയ്‌ക്ക് അടിമയാക്കിയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്

malappuram gang rape case accused arrested  malappuram gang rape case  malappuram todays news  ഒന്നാം പ്രതി മുഹ്സിൻ  കൂട്ടബലാത്സംഗം  ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു  സിന്തറ്റിക് ലഹരി
ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു
author img

By

Published : Jan 6, 2023, 10:57 PM IST

മലപ്പുറം: സിന്തറ്റിക് ലഹരി നൽകി യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത നാലുപേരില്‍ മൂന്ന് പ്രതികള്‍ മഞ്ചേരി പൊലീസിന്‍റെ പിടിയിൽ. മുള്ളമ്പാറ സ്വദേശികളായ മുഹ്സിൻ (28), മണക്കോടൻ ആഷിക്ക് (25), ആസിഫ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ (ജനുവരി അഞ്ച്) രാത്രിയാണ് ഇവര്‍ക്കെതിരായ നടപടിയുണ്ടായത്.

ഒന്നാം പ്രതിയായ മുഹ്സിന്‍ യുവതിയുമായി സോഷ്യല്‍ മീഡിയ വഴിയാണ് ആദ്യം സൗഹൃദത്തിലായത്. പലതവണകളായി മാരകമായ സിന്തറ്റിക് അടക്കമുള്ള ലഹരി നൽകിയായിരുന്നു ഇയാള്‍ യുവതിയെ വരുതിയിലാക്കിയത്. തുടര്‍ന്ന്, സുഹൃത്തുക്കള്‍ക്കൊപ്പം കൊണ്ടുപോയി പല സ്ഥലങ്ങളിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

മലപ്പുറം ഡിവൈഎസ്‌പി പി അബ്‌ദുള്‍ ബഷീറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ ദിനേശ്, ഐകെ സലീം, പി ഷഹേഷ്, റസീര്‍ കെകെ സിറാജുദ്ദീൻ കെ എന്നിവരും മലപ്പുറം എസ്‌ഐ നിതിൻ ദാസ്, മഞ്ചേരി എസ്‌ഐമാരായ ഗ്രീഷ്‌മ ബഷീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയായ മുഹ്സിൻ, മഞ്ചേരി പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.