മലപ്പുറം: കാട്ടാന ശല്യം രൂക്ഷമായതോടെ ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലുള്ള അമ്പു മല കോളനി നിവാസികൾ കുറുവൻ പുഴയുടെ പാറക്കെട്ടുകളിലേക്ക് താമസം മാറ്റി. 26 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഭൂരിഭാഗവും കുറുവൻ പുഴയുടെ അമ്പുമല കടവിലെ കമ്പിപ്പാലത്തിന് സമീപത്തു നിന്നും ഒരു കിലോമീറ്ററിനുള്ളിലായാണ് താമസമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടിലെ ചോലയിൽ നിന്നും കോളനിയിലേക്ക് ഇട്ടിരുന്ന വെള്ള പെപ്പുകൾ പൂർണ്ണമായും കാട്ടാനകൾ ചവിട്ടി നശിപ്പിച്ചതോടെയാണ് ആദിവാസികൾ വീടുകൾ വിട്ട് പാറക്കെട്ടുകളിലേക്ക് താമസം മാറ്റിയത്.
കാട്ടാന ശല്യം; പാറക്കെട്ടുകളിലേക്ക് താമസം മാറ്റി ആദിവാസി കുടുംബങ്ങള്‍ - കാട്ടാന ശല്യം; നിലമ്പൂരില്‍ ജീവൻ ഭയന്ന് ആദിവാസികൾ
കാട്ടാന ശല്യം ഭയന്ന് ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലുള്ള അമ്പു മല കോളനിയിലെ കുടുംബങ്ങളാണ് കുറുവൻ പുഴയുടെ പാറക്കെട്ടുകളിലേക്ക് താമസം മാറ്റിയത്.
മലപ്പുറം: കാട്ടാന ശല്യം രൂക്ഷമായതോടെ ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലുള്ള അമ്പു മല കോളനി നിവാസികൾ കുറുവൻ പുഴയുടെ പാറക്കെട്ടുകളിലേക്ക് താമസം മാറ്റി. 26 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഭൂരിഭാഗവും കുറുവൻ പുഴയുടെ അമ്പുമല കടവിലെ കമ്പിപ്പാലത്തിന് സമീപത്തു നിന്നും ഒരു കിലോമീറ്ററിനുള്ളിലായാണ് താമസമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടിലെ ചോലയിൽ നിന്നും കോളനിയിലേക്ക് ഇട്ടിരുന്ന വെള്ള പെപ്പുകൾ പൂർണ്ണമായും കാട്ടാനകൾ ചവിട്ടി നശിപ്പിച്ചതോടെയാണ് ആദിവാസികൾ വീടുകൾ വിട്ട് പാറക്കെട്ടുകളിലേക്ക് താമസം മാറ്റിയത്.
TAGGED:
latest malappuram