ETV Bharat / state

പ്രവാസി യുവതി മുന്നറിയിപ്പില്ലാതെ എത്തി; രണ്ട് പേർ ക്വാറന്‍റൈനില്‍, ചായക്കട അടപ്പിച്ചു - malappuram covid news updates

വീട്ടുകാരെയും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കാതെയാണ് യുവതി കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് അകമ്പാടം സ്വകാര്യ ആശുപത്രി മുന്നില്‍ വന്നിറങ്ങിയത്. തുടർന്ന് ഇവർ സന്ദർശിച്ച ചായക്കട അടപ്പിച്ചു. രണ്ട് പേരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു.

ക്വാറന്‍റൈൻ വാർത്തകൾ  കൊവിഡ് 19 വാർത്തകൾ  മലപ്പുറം കൊവിഡ് വാർത്തകൾ  ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം  quarantine news kerala  covid 19 news  malappuram covid news updates  chaliyar health centre
പ്രവാസി യുവതി മുന്നറിയിപ്പില്ലാതെ എത്തി; രണ്ട് പേർ ക്വാറന്‍റൈനില്‍, ചായക്കട അടപ്പിച്ചു
author img

By

Published : Jul 5, 2020, 7:02 PM IST

മലപ്പുറം: ചാലിയാർ പഞ്ചായത്തില്‍ മുന്നറിയിപ്പില്ലാതെ പ്രവാസി യുവതി എത്തിയതോടെ രണ്ട് പേരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. ഇവർ സന്ദർശിച്ച ചായക്കട ആരോഗ്യവകുപ്പ് അടപ്പിച്ചു. വീട്ടുകാരെയും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കാതെയാണ് യുവതി കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് അകമ്പാടത്ത് എത്തിയത്.

പ്രവാസി യുവതി മുന്നറിയിപ്പില്ലാതെ എത്തി; രണ്ട് പേർ ക്വാറന്‍റൈനില്‍, ചായക്കട അടപ്പിച്ചു

ടാക്‌സി കാർ വിളിച്ച് ഞായറാഴ്ച രാവിലെയാണ് ഇവർ അകമ്പാടം സ്വകാര്യ ആശുപത്രിക്ക് മുന്നിലെത്തിയതെന്ന് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസർ ഡോ.ടി.എൻ അനൂപ് പറഞ്ഞു. ആശുപത്രിക്ക് സമീപത്തെ ചായകടയില്‍ നിന്നും ഇവർ ചായ വാങ്ങി കുടിക്കുകയും മൊബൈല്‍ ഇല്ലാത്തതിനാല്‍ സമീപത്ത് നിന്ന ആളുടെ ഫോൺ വാങ്ങി വിളിക്കുകയും ചെയ്തു. യുവതിയെ മണിമൂളി എസ്.എച്ചിലെ വനിത ക്വാറന്‍റൈൻ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെന്നും മെഡിക്കല്‍ ഓഫീസർ അറിയിച്ചു. കടയും ആശുപത്രി പരിസരവും അണുവിമുക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.