മലപ്പുറം: മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം നാടെങ്ങും നടന്ന ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി ആനപ്പാറ ഡാലിയ കുടുംബശ്രീ പ്രവർത്തകരും. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡും പരിസരവും കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
ചാലിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. പ്രമീളയുടെ നേതൃത്വത്തിലാണ് ആശുപത്രിയും പരിസരവും ശുചീകരിച്ചത്. ഡാലിയ അയൽക്കൂട്ടം ഭാരവാഹികളായ സെറീന മഞ്ഞകണ്ടൻ, സെമിയത്ത് എരയച്ചൻ തൊടിക, ആയിഷകുട്ടി കുറ്റീരി, സെമത്ത് പച്ചളി എന്നിവർ പങ്കെടുത്തു.