മലപ്പുറം: കൊണ്ടോട്ടി തുറക്കലും, മൊറയൂരിലും രണ്ട് വാഹനപകടങ്ങിലായി രണ്ട് മരണം. തുറക്കലില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ ലോറിക്കടിയില്‍പ്പെട്ട് ഇടിമുഴിക്കൻ സ്വദേശി കമ്മലശേരി പരമേശ്വരൻ (62) മരിച്ചു. ചെന്നൈയില്‍ നിന്ന് വിദ്യാർഥികളുമായി വന്ന ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ ലോറിക്കടിയില്‍പ്പെട്ടാണ് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന പരമേശ്വരൻ മരിച്ചത്. ഇന്നോവ കാറിലെ ഡ്രൈവറെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൊറയൂർ വാലഞ്ചേരിയില്‍ നടന്ന അപകടത്തില്‍ കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളി പിക്ക് അപ്പ് വാൻ ഇടിച്ച് മരിച്ചു. ഷഫീഖുല്‍ എസ്.കെയാണ് മരിച്ചത്. ഇയാൾ ബംഗാൾ സ്വദേശിയാണ്.