ETV Bharat / state

റിബലായി മത്സരിക്കുന്നവര്‍ പാര്‍ട്ടിയില്‍ തിരിച്ച് വരാമെന്ന് കരുതേണ്ട: കെപിഎ മജീദ്

തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിതെന്നും മജീദ്

KPA Majeed on Election  മുസ്ലീം ലീഗ് വിമതര്‍  കോണ്‍ഗ്രസ് വിമതര്‍  വിമതര്‍ക്കെതിരെ മുസ്ലീം ലീഗ്  കെപിഎ മജീദ് വിമതര്‍ക്കെതിരെ  KPA Majeed against rebels in IUML
റിബലായി മത്സരിക്കുന്നവര്‍ തിരിച്ച് വരാമെന്ന് കരുതേണ്ട: കെപിഎ മജീദ്
author img

By

Published : Nov 12, 2020, 5:15 AM IST

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ റിബലായി മത്സരിക്കുന്നവർക്ക് പിന്നീട് പാർട്ടിയിലേക്ക് തിരിച്ചു വരാനാകും എന്നും കരുതേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്.

അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എൽ.ഡി.എഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിംലീഗ് അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കും. യു.ഡി.എഫ് നിശ്ചയിച്ച സ്ഥാനാർഥികൾക്കെതിരെ പാർട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി നിൽക്കാൻ പാടുള്ളതല്ല.

അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കും. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ല. കെ.പി.എ മജീദ് ഫേസ്ബുക്കിലൂടെ അറിയിച്ചു.അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം തുടരുകയാണ് ജില്ലയിൽ കനത്ത വിജയം നേടാനാകുമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.